കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊയ്തീന്‍ ദുരിത കിടക്കയിലായിട്ട് 25 വര്‍ഷം; വീടിന്റെ പണി പൂര്‍ത്തീകരിക്കണമെന്ന് ആഗ്രഹം

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ചൂരിയിലെ പണി പൂര്‍ത്തിയാവാത്ത വീട്ടിലെത്തിയപ്പോള്‍ അവിടത്തെ കാഴ്ച കണ്ട് മനസ് തളര്‍ന്നു. മൊയ്തീന്‍ കുഞ്ഞിക്ക് പ്രായം 57 പിന്നിട്ടു. പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ മൂന്നു മുറികളുണ്ട്. അകത്ത് കടന്നപ്പോള്‍ മരുന്നുകളുടെ മണം. മുന്‍വശത്തെ ചെറിയ കട്ടിലില്‍ തളര്‍ന്ന് കിടക്കുകയാണ് മൊയ്തീന്‍ കുഞ്ഞി. ഉറങ്ങിയിരുന്നില്ലെന്നുറപ്പിച്ചു. അദ്ദേഹത്തിനരികില്‍ എത്തി. കൈയ്യില്‍ തൊട്ടു. ഈ വീടിന്റെ അടുക്കള ഭാഗം എന്ന് തോന്നിപ്പിക്കുന്ന ഒരു മുറിയില്‍ നിന്ന് ഭാര്യ ഹാജറ കട്ടിലിനരികിലെത്തി. വിതുമ്പലോടെ നിന്നു. ജീവിതത്തെ തല്ലി കെടുത്തിയ സംഭവം നടന്നത് 1993 ജൂണ്‍ 18ന് രാവിലെയായിരുന്നു. പതിവ് പോലെ ജോലിക്കിറങ്ങി.

download

ചൂരിയില്‍ നിന്ന് ടൗണിലേക്ക് പോകുന്ന ഒരു ഓട്ടോയില്‍ കയറി. ഡ്രൈവറും മറ്റ് രണ്ട് യാത്രക്കാരുമാണ് ഓട്ടോയിലുണ്ടായിരുന്നത്. കുറച്ച് കഴിഞ്ഞതേയുള്ളു പിന്നില്‍ നിന്നുമെത്തിയ സ്വകാര്യ ബസ് ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു. മൊയ്തീന്‍ കണ്ണുതുറന്നപ്പോള്‍ ആസ്പത്രി കിടക്കയില്‍. ശരീരം അനക്കാന്‍ കഴിയാത്ത വേദന. പിന്നീടാണ് അറിയുന്നത് അപകടത്തില്‍ ഒരു യുവാവ് മരിച്ചെന്ന്. മറ്റുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. തൊഴിലാളിയായ മൊയ്തീന് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീട് മംഗളൂരു ആസ്പത്രിയിലും അവിടെ നിന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലും ചികിത്സിച്ചു. കയ്യിലുണ്ടായിരുന്നതെല്ലാം തീര്‍ന്നപ്പോള്‍ മറ്റുള്ളവര്‍ സഹായിച്ചും ചികിത്സ തുടര്‍ന്നു.

ഭാര്യ ഹാജറയും പറക്കമുറ്റാത്ത മക്കളായ റാബിയയും റാഷിദും സങ്കടത്തോടെ ദിനങ്ങള്‍ കഴിച്ചുകൂട്ടി. മൊയ്തീന് ഇനി തൊഴില്‍ എടുക്കാന്‍ പറ്റാത്ത വിധം ശരീരം മുഴുവനും തളര്‍ന്നിരുന്നു. യൗവ്വനം മുഴുവന്‍ കട്ടിലില്‍ ചെലവഴിച്ചു. അതിനിടെ ജനറല്‍ ആസ്പത്രിയിലും ചികിത്സിച്ചു. തന്നെ നോക്കാന്‍ ഒരാള്‍ വേണം. മകന്‍ റാഷിദ് ഇപ്പോള്‍ ചെറിയ ജോലിക്ക് പോകുന്നതിനാല്‍ കുടുംബം കഴിഞ്ഞ് പോകുന്നു. മകളെ പലരും സഹായിച്ച് കെട്ടിച്ചയച്ചു. മരിക്കുന്നതിന് മുമ്പ് സ്വന്തമായി ഒരു വീട് വേണമെന്ന സ്വപ്‌നം ഉണ്ടായിരുന്നു. പലരും സഹായിച്ചും അപകടത്തില്‍ കിട്ടിയ ചെറിയ ഇന്‍ഷുറന്‍സ് തുക കൊണ്ടും ഒന്നര സെന്റ് സ്ഥലം വാങ്ങി. മധൂര്‍ പഞ്ചായത്ത് വീട് അനുവദിച്ചു. പക്ഷേ. ഇനിയും പണിയേറേ ബാക്കിയുണ്ട്. കുടിവെളളത്തിന് ബുദ്ധിമുട്ടായപ്പോള്‍ മകളുടെ കൈയ്യിലുണ്ടായിരുന്ന സ്വര്‍ണം വാങ്ങി പണയപ്പെടുത്തി ചെറിയൊരു കിണര്‍ കുഴിക്കുകയായിരുന്നു. അതിന്റെ പണിയും ബാക്കിയുണ്ട്. കണ്ണടക്കുന്നതിന് മുമ്പ് ഇതെല്ലാം ഒന്ന് പൂര്‍ത്തിയായി കിട്ടുമോ? ദുരിത കിടക്കയില്‍ നിന്ന് മൊയ്തീന്‍ ചോദിക്കുന്നു. മരുന്നിന് നല്ലൊരു തുകയും വേണം. മൊയ്തീന്റയും ഹാജറയുടെയും ദുരിതം തീരുന്നില്ല. ഇവരുടെ ദുരിതം കണ്ട് ആരെങ്കിലും സഹായിക്കാന്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഫോണ്‍: 9249381436.

English summary
Moideen's dream of completing his house construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X