Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനാറുകാരിക്കു പീഡനം: പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും

തൃശൂര്‍: പതിനാറു വയസുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കുറ്റത്തിന് ചാവക്കാട് കടപ്പുറം ബ്ലാങ്ങാട് ഇരുമ്പളശേരി മുസ്തഫ(45)യെ പത്തുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴ നല്‍കിയില്ലെങ്കില്‍ ആറു മാസംകൂടി കഠിനതടവ് അനുഭവിക്കണമെന്ന് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് മുഹമ്മദ് വാസിം വിധിച്ചു.

മറ്റൊരു യുവാവുമായുള്ള പെണ്‍കുട്ടിയുടെ പ്രണയം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും വിവാഹം ചെയ്യാമെന്നു പ്രലോഭിപ്പിച്ചും പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലെ എര്‍വാഡിയിലേക്ക് കൊണ്ടുപോയെന്നാണു വാടാനപ്പിള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. 2008 ഓഗസ്റ്റ് അഞ്ചിനാണു സംഭവം. പ്രതിക്ക് ഭാര്യയും, മക്കളും ഉണ്ടെന്നറിഞ്ഞ പെണ്‍കുട്ടി വിവാഹവാഗ്ദാനം നിരസിച്ചതോടെ ലോഡ്ജില്‍ ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തി.

girl

കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്നാണ് അറസ്റ്റ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം 16 വയസില്‍ കൂടുതല്‍ പ്രായമുണ്ടെന്നും കുറ്റകൃത്യം തെളിയിച്ചിട്ടില്ലെന്നുമുള്ള പ്രതിഭാഗം വാദം കോടതി തള്ളി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ തീയതി പ്രകാരം 16 വയസ് തികഞ്ഞിട്ടില്ലെന്നും കണ്ടെത്തി.


സുപ്രീം കോടതി വിധി പ്രകാരം ജനനസര്‍ട്ടിഫിക്കറ്റിലെയും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെയും ജനനത്തീയതി സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ ജനനസര്‍ട്ടിഫിക്കറ്റിലെ തീയതിക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു. വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം.എസ് ബാലസുബ്രഹ്മണ്യനാണു കേസന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍ ഹാജരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+