കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാർത്ഥികളെ പട്ടാപ്പകൽ കടന്നുപിടിക്കുന്നു.... സദാചാര ഉപദേശമേകി തളിപ്പറമ്പ് ഡിവൈഎസ്പി

  • By Desk
Google Oneindia Malayalam News

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും സ്ത്രീ സ്വാതന്ത്ര്യവും ഏറെ ചർച്ചയായിട്ടും അധികൃതരുടെ മനോഭാവത്തിൽ യാതൊരു മാറ്റവുമില്ലെന്ന് തെളിയിക്കുകയാണ് കണ്ണൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ (നിഫ്റ്റ്) വിദ്യാർത്ഥികളുടെ അനുഭവം.

വ്യാപകമായ ലൈംഗികാതിക്രമം സംബന്ധിച്ച വിദ്യാർത്ഥിനികളുടെ പരാതിയിൽ രാത്രിയിൽ പുറത്തിറങ്ങേണ്ടെന്ന നി‌ർദ്ദേശമാണ് തളിപ്പറമ്പ് പൊലീസ് നൽകിയത്. മറ്റ് ക്യാമ്പസിലെ വിദ്യാർത്ഥികൾ രാത്രിയിൽപുറത്തിറങ്ങാത്തത് കൊണ്ടും ശരിയായ വസ്ത്രം ധരിക്കുന്നത് കൊണ്ടും അവർക്കെതിരെ അതിക്രമങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നുമാണ് പൊലീസിന്റെ ന്യായവാദം.

സാരോപദേശം

സാരോപദേശം

തളിപ്പറമ്പ് ഡി.വൈഎസ്പിയുടെ നിലപാട് കണ്ട് കണ്ണുതള്ളിയിരിക്കാനായിരുന്നു പരാതിക്കാരായ വിദ്യാർത്ഥികളുടെ യോഗം. ഫാറൂഖ് കോളേജിലെ ബത്തക്ക പരാമർശവും പെൺകുട്ടികളുടെ സ്വാതന്ത്ര്യവും ഏറെ ചർച്ചയായിട്ടും നിഫ്റ്റിലെ വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി ഒരുവിദ്യാർത്ഥി പ്രസ്ഥാനങ്ങളും രംഗത്തുവന്നിട്ടില്ലെന്നതാണ് ഖേദകരം. കോളേജ് അധികൃതർ അടക്കമുള്ളവരുടെ നിഷേധാത്മക നിലപാടിൽ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് വിദ്യാ‌ത്ഥികൾ. സി.പി.എം ശക്തി കേന്ദ്രത്തിലാണ് സാമൂഹ്യദ്രോഹികളുടെ അതിക്രമമെന്നതാണ് വിചിത്രം.
നിഫ്റ്റിലെ നിലവിലെ സെമസ്റ്ററിൽ മാത്രം 50ലധികം കുട്ടികളാണ് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുള്ളത്. നൂറിലധികം പരാതികൾ നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും ഇവർ‌ പരാതിപ്പെടുന്നു.

ഇതും കേരളത്തിൽ

ഇതും കേരളത്തിൽ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് കണ്ണൂരിലെ സ്ഥാപനത്തിൽ പഠിക്കുന്നത്. ഫാഷൻ ഡിസൈനിംഗ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കും ഡിസൈനിനും അനുസരിച്ചുള്ള വസ്ത്രം പോലും ധരിക്കാൻ കഴിയുന്നില്ല. ലൈംഗിക ചുവയോടെയുള്ള സംഭാഷണങ്ങളിൽ തുടങ്ങിയ അതിക്രമങ്ങളിപ്പോൾ പകലിൽ പോലും പെൺകുട്ടികളെ കടന്നുപിടിക്കുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്.
അടുത്തിടെ ബാങ്ക് എടിഎമ്മിലേക്ക് പോയ പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടുപേർ കടന്നുപിടിക്കുകയും എതിർത്തതോടെ തലയ്ക്കടിച്ച് രക്ഷപ്പെടുകയുമായിരുന്നു. അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥിനികൾ ഏറെ കാലമായി നേരിടുന്ന ലൈംഗികാതിക്രമങ്ങളിൽ ഒന്ന് മാത്രാണിത്. ഇത്തരത്തിൽ നിരവധി അനുഭവങ്ങൾ പറയാനുണ്ട് ഓരോ വിദ്യാർത്ഥികൾക്കും. കുറച്ച് മാസങ്ങൾക്ക് മുമ്പ് വിദ്യാ‌ത്ഥികൾ നൽകിയ രണ്ട് പരാതികളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അതിക്രമങ്ങൾക്ക് യാതൊരു കുറവുമില്ല.

കാമ്പസിനകത്തും സുരക്ഷിതമല്ല

കാമ്പസിനകത്തും സുരക്ഷിതമല്ല

ക്യാമ്പസിനുളളിലെ മെസ് ജീവനക്കാരനിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി വിദ്യാർത്ഥിനികൾ വെളിപ്പെടുത്തുന്നു. ക്യാമ്പസിന് പുറത്ത് മാത്രമല്ല, അകത്തും പെൺകുട്ടികൾ സുരക്ഷിതരല്ലെന്നതാണ് ഇതു തെളിയിക്കുന്നത്. ക്യാമ്പസ് മെസിനുളളിൽ ജീവനക്കാരൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയപ്പോൾ പ്രതിഷേധിച്ച വിദ്യാർത്ഥികളോട് അധികൃതർ യാതൊരു നടപടിയുമെടുക്കാതെ കൈമലർത്തുകയാണ് ചെയ്ത്. ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് നൂറിലധികം പരാതികളാണ് വിദ്യാർത്ഥികൾ കോളേജ് അധികൃതർക്ക് നൽകിയത്. ഒന്നിലും ഒരു നടപടിയുമുണ്ടായില്ല. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പോലും കോളേജ് ഡയറക്ടർ ഇളങ്കോവൻ തയ്യാറല്ല.

നിന്‍റെ മാറിടം ഭംഗിയുള്ളതാണ്... ജെഎന്‍യുവിലെ പ്രൊഫസർ വിദ്യാര്‍ത്ഥിനികളോട് പറഞ്ഞത് ഞെട്ടിക്കും!!നിന്‍റെ മാറിടം ഭംഗിയുള്ളതാണ്... ജെഎന്‍യുവിലെ പ്രൊഫസർ വിദ്യാര്‍ത്ഥിനികളോട് പറഞ്ഞത് ഞെട്ടിക്കും!!

ദിയയ്ക്കും ആരതിക്കും പിന്നാലെ മാറ് തുറന്ന് സ്ത്രീ വിമോചന പ്രവര്‍ത്തക ദിവ്യ ദിവാകരും... ഇനിയും!!ദിയയ്ക്കും ആരതിക്കും പിന്നാലെ മാറ് തുറന്ന് സ്ത്രീ വിമോചന പ്രവര്‍ത്തക ദിവ്യ ദിവാകരും... ഇനിയും!!

'ജാതി തീ' കൊണ്ട് തല ചൊറിഞ്ഞ് കോൺഗ്രസ്: ബിജെപിയുടെ വർഗീയത കോൺഗ്രസിന് മുന്നിൽ തോൽക്കും!!'ജാതി തീ' കൊണ്ട് തല ചൊറിഞ്ഞ് കോൺഗ്രസ്: ബിജെപിയുടെ വർഗീയത കോൺഗ്രസിന് മുന്നിൽ തോൽക്കും!!

English summary
molestation against kannur nift students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X