കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളെ അപമാനിക്കാന്‍ ശ്രമം,സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം പിടിയില്‍

അറസ്റ്റിലായ ഷാജി നെടിയിരുപ്പ് എന്‍എച്ച് കോളനി സിപിഐഎം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ്.

Google Oneindia Malayalam News

കൊണ്ടോട്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിലെ വിദ്യാര്‍ത്ഥികളെ അപമാനിക്കാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ച കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്നൂപേരെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ കൊണ്ടോട്ടി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

നെടിയിരുപ്പ് എന്‍എച്ച് കോളനി സ്വദേശികളായ ഷാജി, ഷൈജു, രവി എന്നിവരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. കൊണ്ടോട്ടിക്കടുത്ത നെടിയിരുപ്പ് മിനി ഊട്ടി വിനോദസഞ്ചാര കേന്ദ്രത്തില്‍ വെച്ചാണ് ഇവര്‍ പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചത്. അറസ്റ്റിലായ ഷാജി നെടിയിരുപ്പ് എന്‍എച്ച് കോളനി സിപിഐഎം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ്.

ഡോക്യുമെന്ററി ചിത്രീകരണത്തിനായി...

ഡോക്യുമെന്ററി ചിത്രീകരണത്തിനായി...

കൊണ്ടോട്ടിക്കടുത്തുള്ള വിനോദസഞ്ചാര കേന്ദ്രമാണ് മിനി ഊട്ടി എന്നറിയപ്പെടുന്ന ചെരുപ്പടിമല. തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിലെ വിദ്യാര്‍ത്ഥിനികള്‍ ഡോക്യുമെന്റി ചിത്രീകരണത്തിനായാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മിനി ഊട്ടിയിലെത്തിയത്.

കയ്യേറ്റവും ഫോട്ടോയെടുക്കലും...

കയ്യേറ്റവും ഫോട്ടോയെടുക്കലും...

കഴിഞ്ഞ ദിവസം ഉച്ചയോടെ മിനി ഊട്ടിയിലെത്തിയ വിദ്യാര്‍ത്ഥിനികളെ മൂവര്‍ സംഘം തടഞ്ഞുവെയ്ക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ശേഷം വിദ്യാര്‍ത്ഥിനികളുടെ കൈയില്‍ കയറി പിടിക്കുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്തെന്നും ആരോപണമുണ്ട്.

ഭീഷണിപ്പെടുത്തി...

ഭീഷണിപ്പെടുത്തി...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിലെ വിദ്യാര്‍ത്ഥിനികളെ അറസ്റ്റിലായ മൂന്നുപേരും അസഭ്യം പറഞ്ഞതായും, ഭീഷണിപ്പെടുത്തിയതായും കൊണ്ടോട്ടി പോലീസിന് നല്‍കിയ പരാതിയിലുണ്ട്.

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി...

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി...

വിദ്യാര്‍ത്ഥിനികളുടെ പരാതി ലഭിച്ച ഉടന്‍തന്നെ കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിക്കുകയും മൂന്നു പേരെയും കസ്റ്റഡിയിലെടുക്കയും ചെയ്തു. സ്റ്റേഷനിലെത്തിച്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ ഷാജി നെടിയിരുപ്പ് എന്‍എച്ച് കോളനി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്.

English summary
Police arrested cpim branch secretary and two others in a molestation case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X