നടിയെ ആക്രമിച്ചതിന് പിന്നാലെ ട്രെയിനില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിച്ചു;വീഡിയോ
കൊച്ചിയില്‍ സിനിമാ നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 വെള്ളിയാഴ്ച രാത്രി തന്നെയായിരുന്നു ട്രെയിനിലെ പീഡനശ്രമവും.
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയും. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. കൊച്ചിയില്‍ സിനിമാ നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 വെള്ളിയാഴ്ച രാത്രി തന്നെയായിരുന്നു ട്രെയിനിലെ പീഡനശ്രമവും.
മേഘാലയ സ്വദേശിനിയായ യുവതിയെയാണ് മലയാളി യുവാക്കള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഗുവാഹത്തി എക്‌സ്പ്രസില്‍ മേഘാലയയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ട്രെയിനിലെ സെക്കന്‍ഡ് എസി കമ്പാര്‍ട്ട്‌മെന്റിലെ ബെര്‍ത്തില്‍ ഉറങ്ങുന്നതിനിടെ സഹയാത്രികരായ മൂന്ന് മലയാളി യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. പുതപ്പ് വലിച്ചുമാറ്റി ദേഹത്ത് കയറിപ്പിടിച്ചെന്നും, ബഹളം വെച്ചിട്ടും ആരും സഹായത്തിനെത്തിയില്ലെന്നും യുവതി തമ്പാനൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തിരുവനന്തപുരത്ത് ജോലി...
മേഘാലയ സ്വദേശിനിയായ യുവതി തിരുവനന്തപുരത്തെ ഒരു കോളേജ് പ്രൊഫസറുടെ വീട്ടിലാണ് ജോലി ചെയ്യുന്നത്. നാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഗുവാഹത്തി എക്‌സ്പ്രസില്‍ വെച്ച് ഫെബ്രുവരി 17 വെള്ളിയാഴ്ചയാണ് സഹയാത്രികരായ മൂന്ന് മലയാളി യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കടന്നുപിടിച്ചു...
ട്രെയിനിലെ സെക്കന്‍ഡ് എസി കമ്പാര്‍ട്ട്‌മെന്റിലെ ബെര്‍ത്തില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ പുതപ്പ് വലിച്ചുമാറ്റിയ ശേഷം കടന്നുപിടിക്കുകയായിരുന്നു. പീഡനശ്രമത്തിനിടെ യുവതി ബഹളം വെച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല.

അന്വേഷണം നടക്കുന്നു...
പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്ന് യുവാക്കളും എറണാകുളത്ത് ഇറങ്ങിയെന്ന് യുവതി പറഞ്ഞു. തിരുവനന്തപുരത്തെ ജോലി ചെയ്യുന്ന വീട്ടുകാരോട് യുവതി ട്രെയിനിലെ അനുഭവം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ജോലി ചെയ്യുന്ന വീട്ടുകാരോടൊപ്പമാണ് യുവതി തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കാനെത്തിയത്. യുവാക്കളുടെ ബെര്‍ത്ത് നമ്പര്‍ സഹിതമാണ് യുവതി പരാതി നല്‍കിയത്. കേസില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ഞെട്ടലില്‍ കേരളം...
കൊച്ചിയില്‍ പ്രമുഖ സിനിമാ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. ഇതിനിടയില്‍ കൊച്ചിയില്‍ സിനിമാ നടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications