മന്ത്രിസ്ഥാനത്ത് നിന്ന് നീക്കും; തെറ്റുകാരനെങ്കിൽ ശശീന്ദ്രനെതിരെ നടപടിയുണ്ടാകുമെന്ന് പി.സി ചാക്കോ
തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തുമെന്ന് പി.സി ചാക്കോ വ്യക്തമാക്കി
കോട്ടയം: പീഡന പരാതി ഒത്തുതീർപ്പാക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിൽ തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ ശശീന്ദ്രനെതിരെ നടപടിയുണ്ടാകുമെന്ന് എൻസിപി. ശശീന്ദ്രൻ തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിർത്തുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ പറഞ്ഞു. നിലവിൽ ലഭിച്ച പാർട്ടി അന്വേഷണ റിപ്പോർട്ട് ശശീന്ദ്രന് അനുകൂലമായിരുന്നു. ഇതോടെ തത്ക്കാലം രാജിവേണ്ടെന്നാണ് സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളുടെ നിലപാട്.

തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തുമെന്ന് പി.സി ചാക്കോ വ്യക്തമാക്കി. പ്രാദേശികമായി ഉണ്ടായ തർക്കങ്ങളാണ് വിവാദം ആളിക്കത്തുന്നതിന് കാരണമായതെന്ന് അദ്ദേഹം പ്രതികരിച്ചു. പൊലീസ് അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നും നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകുമെന്ന് കരുതുന്നതായും പറഞ്ഞ അദ്ദേഹം തുടർനടപടികളിൽ അതിന് ശേഷ തീരുമാനമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
"18 ദിവസം കഴിഞ്ഞാണ് പരാതി നൽകിയത്. എന്തുകൊണ്ടാണ് പരാതി വൈകിയതെന്ന് ചിന്തിക്കേണ്ടതുണ്ട്. സ്ത്രീ പീഡന വിഷയത്തിൽ എൻസിപിക്ക് ഉറച്ച നിലപാടാണ് ഉള്ളത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന നടപടി ഒരു കാരണവശാലും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. പാർട്ടിയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രൻ വിളിച്ചത്. കേസ് ഒത്തുതീർക്കണമെന്ന് പറഞ്ഞിട്ടില്ല."പി.സി ചാക്കോ പറഞ്ഞു.
Recommended Video
അതേസമയം മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ ചോദ്യത്തിന് അതൊക്കെ ചീറ്റിപ്പോയില്ലേയെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. നിയമസഭയിൽ പറഞ്ഞത് എല്ലാവരും കേട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഫോണ്‍ വിളിച്ച സംഭവത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ തെറ്റുകാരനാണ് എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications