കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിളിച്ചത് മടിച്ചു മടിച്ചു തന്നെ, പിതാവിന്റെ ചോദ്യങ്ങളിൽ സംശയം തോന്നിയിരുന്നു; ഫോൺ വിളി വിവാദത്തിൽ ശശീന്ദ്രൻ

വിളിച്ചത് മടിച്ചു മടിച്ചു തന്നെ, പിതാവിന്റെ ചോദ്യങ്ങളിൽ സംശയം തോന്നി; ഫോൺ വിളി വിവാദത്തിൽ ശശീന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലും അംഗമായി ചരിത്രമെഴുതിയ രണ്ട് മന്ത്രിമാരിൽ ഒരാളാണ് എൻസിപിയുടെ എ.കെ ശശീന്ദ്രൻ. എന്നാൽ രണ്ടാം തവണയും ഫോൺ വിളി വിവാദം അദ്ദേഹത്തെ വിമർശനങ്ങൾക്ക് വിധേയമാക്കിയിരിക്കുകയാണ്. കൊല്ലം കുണ്ടറയിലെ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണമാണ് ശശീന്ദ്രനെതിരെ ഉയർന്നിരിക്കുന്നത്. എൻസിപി നേതാവുകൂടിയായ പെൺകുട്ടിയുടെ പിതാവുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതോടെ പ്രതിപക്ഷം രാജി ആവശ്യവും ശക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ പാർട്ടിയിലെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മന്ത്രി.

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

മടിച്ചു മടിച്ചു തന്നെയാണ് താൻ അന്ന് ആ ഫോൺ വിളിച്ചതെന്ന് എ.കെ ശശീന്ദ്രൻ പറഞ്ഞു. അത് ഒരു അത്യവശ്യമാല്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൊതുപ്രവർത്തകരായതുകൊണ്ട് ആരെങ്കിലും അടുത്ത് വന്ന് പ്രശ്നം പറഞ്ഞാൽ ഇരിക്കുന്ന പദവിയെക്കുറിച്ച് ആലോചിക്കേണ്ടതാണ്. പക്ഷെ നേതൃത്വത്തിലുള്ളവർക്ക് ചിലപ്പോൾ അതിന് സാധിച്ചില്ലെന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു.

2


"സംസാരിച്ചു തുടങ്ങിയപ്പോൾ അദ്ദേഹം ഉറച്ച നിലപാടിലാണ് എന്നു തോന്നിയതോടെ സത്യത്തിൽ സംഭാഷണം തീർക്കാനാണ് ശ്രമിച്ചത്. ഏതു രീതിയിലാണ് തീർക്കേണ്ടത് എന്നെല്ലാം നിങ്ങൾക്ക് അറിയാമല്ലോ എന്ന് അതുകൊണ്ടാണ് പറഞ്ഞത്. സംസാരം നീട്ടിക്കൊണ്ടു പോകാതിരിക്കാൻ മാത്രമായിരുന്നു ശ്രമം. 'അത് നിങ്ങൾക്ക് അറിയാല്ലോ' എന്നു പറഞ്ഞത് ആ വിഷയം അവസാനിപ്പിക്കാൻ വേണ്ടി ആയിരുന്നു. തീരുമാനം അദ്ദേഹത്തിനു വിട്ടുകൊടുത്താണ് സംസാരം അവസാനിപ്പിച്ചത്."

3

അതേസമയം സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ മറുവശത്ത് ഫോൺ റെക്കോർഡ് ചെയ്യുന്നതായി സംശയം തോന്നിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. വനം മന്ത്രി എ.കെ. ശശീന്ദ്രൻ അല്ലേ' എന്നെല്ലാം ചോദിച്ചപ്പോൾ ഒരു ശങ്ക തോന്നി. അതുകൊണ്ടാണ് വേഗം അവസാനിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഫോൺ വെച്ചുകഴിഞ്ഞും ഇത് കുഴപ്പമാകുമെന്ന് കരുതിയിരുന്നില്ലെന്നും മന്ത്രി. എന്റെ പാർട്ടിയുടെ ഒരു നേതാവിനോട് അല്ലേ ഞാൻ സംസാരിച്ചത്. മറ്റു തരത്തിൽ അതിനെ അദ്ദേഹം ദുരുപയോഗപ്പെടുത്തുമെന്ന് ശങ്കിക്കേണ്ട കാര്യമില്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു.

4

അതേസമയം തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ ശശീന്ദ്രനെതിരെ നടപടിയുണ്ടാകുമെന്ന് എൻസിപി. ശശീന്ദ്രൻ തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിർത്തുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ പറഞ്ഞു. നിലവിൽ ലഭിച്ച പാർട്ടി അന്വേഷണ റിപ്പോർട്ട് ശശീന്ദ്രന് അനുകൂലമായിരുന്നു. ഇതോടെ തത്ക്കാലം രാജിവേണ്ടെന്നാണ് സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളുടെ നിലപാട്.

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Recommended Video

cmsvideo
ശശീന്ദ്രനെതിരെ പരാതി നൽകിയത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി ? | Oneindia Malayalam

English summary
Molestation Case: Minister AK Saseendran opens up on phone call controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X