മകളെയും ബന്ധുവായ കുട്ടിയെയും പീഡിപ്പിച്ചു; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: മകളെയും ബന്ധുവായ കുട്ടിയെയും പീഡിപ്പിച്ച കേസിൽ സർക്കാർ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ.തിരുവനന്തപുരം കമലേശ്വരം സ്വദേശിയാണ് അറസ്റ്റിലായത്. ബന്ധുവായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാൾ. ബന്ധുവായ പെൺകുട്ടി ഇയാൾക്കെതിരെ മജിസ്ട്രേറ്റിന് മൊഴി നൽകുകയായിരുന്നു. ചെറുപ്പം മുതൽ ഇയാൾ പീഡിപ്പിച്ചിരുന്നതായി കുട്ടിയുടെ മൊഴിയിൽ പറയുന്നു. ഇയാൾ മകളേയും പീഡിപ്പിച്ചിരുന്നതായി കുട്ടി വെളിപ്പെടുത്തി. തുടർന്ന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അതേസമയം കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രി കൊല്ലത്ത് വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. ഇയാൾക്കെതിരെ പോസ്കോ കുറ്റം ചുമത്തി. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.












Click it and Unblock the Notifications