കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കലോ?, തരംതാഴ്ത്തലോ?; പികെ ശശിക്കെതിരായ സിപിഎം നടപടി ഇന്നറിയാം

Google Oneindia Malayalam News

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവായ യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ പാര്‍ട്ടിയുടെ നടപടി ഇന്നറയിയാം. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ മന്ത്രി എകെ ബാലനും പികെ ശ്രീമതി എംപിയുമടങ്ങിയ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍മേലായിരിക്കും പാര്‍ട്ടി നടപടിയെടുക്കുക.

<strong>'മാപ്പ് പറഞ്ഞ് പൊക്കോ'; ഇല്ലേല്‍ ജഡം പോലും കിട്ടില്ല, കൊത്തിനുറുക്കും, സതീദേവിക്ക് പരസ്യ ഭീഷണി</strong>'മാപ്പ് പറഞ്ഞ് പൊക്കോ'; ഇല്ലേല്‍ ജഡം പോലും കിട്ടില്ല, കൊത്തിനുറുക്കും, സതീദേവിക്ക് പരസ്യ ഭീഷണി

യുവതി ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷണ കമ്മീഷനും ശരിവെക്കുന്നു എന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ശശിക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടായേക്കും. ജില്ലാ കമ്മിറ്റി അംഗമായ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പാകത്തിലുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ എംഎല്‍എ സ്ഥാനത്ത് നിന്നും മാറ്റേണ്ടി വരും.

sasi

ഇത് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ഒരുവിഭാഗമുണ്ട്. ഈ സാഹചര്യത്തില്‍ ശശിയെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്താനാണ് സാധ്യതയെന്നാണ് പാര്‍ട്ടിയോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. തനിക്കെതിരെ ഗൂഡാലോചന നടന്നുവെന്ന പികെ ശശിയുടെ പരാതിയില്‍ പാലക്കാട്ടെ നാല്‍ നേതാക്കള്‍ക്കെതിരേയും നടപടിക്ക് സാധ്യതയുണ്ട്.

English summary
molesting allegation against pk sasi mla cpm secretariat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X