സ്‌കൂള്‍ പാചകപ്പുരയില്‍ പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിക്ക് 4 വര്‍ഷം കഠിനതടവ്
കാസര്‍കോട്: സ്‌കൂള്‍ പാചകപ്പുരയില്‍ പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിയായ യുവാവിനെ 4 വര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. ചിറ്റാരിക്കാല്‍ പാലാവയല്‍ കൂട്ടക്കുഴി കോളനിയിലെ കെ.ജി. ഭാസ്‌കരനെ(31)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി 4 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2014 മെയ് 31നാണ് കേസിനാസ്പദമായ സംഭവം. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിന്റെ പാചകപ്പുരയില്‍ വെച്ച് പതിമൂന്നുകാരി പെണ്‍കുട്ടിയെ ഭാസ്‌കരന്‍ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. സ്‌കൂളിനോട് ചേര്‍ന്നുള്ള ഷെഡില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചക്കഞ്ഞിക്കായി വെള്ളം ചൂടാക്കുകയായിരുന്നു പെണ്‍കുട്ടി.

ഈ സമയം അവിടെയെത്തിയ ഭാസ്‌കരന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ ഭാസ്‌കരന്‍ ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുക്കുകയും പ്രതിയെ പിന്നീട് വെള്ളരിക്കുണ്ട് സി.ഐ. അറസ്റ്റ് ചെയ്യുകയുമായിരുന്നു.












Click it and Unblock the Notifications