Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപ്പോള്‍ വിവാഹം വേണ്ടെന്ന് ഫര്‍മാന്‍ പറഞ്ഞിരുന്നു, നിര്‍ബന്ധിച്ചത് ഞാന്‍; വെളിപ്പെടുത്തലുമായി മൊണാലിസ

മധ്യപ്രദേശിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല എന്നും കേരളം സ്വര്‍ഗ സമാനമാണ് എന്നും കുംഭമേള വൈറല്‍ പെണ്‍കുട്ടി മൊണാലിസ. മധ്യപ്രദേശിലേക്ക് പോയാന്‍ തന്നേയും ഭര്‍ത്താവിനേയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയേക്കാം എന്നാണ് മൊണാലിസ പറഞ്ഞു. ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം. യുപി സ്വദേശിയായ ഫര്‍മാന്‍ ഖാനെ വിവാഹം ചെയ്ത മൊണാലിസ നിലവില്‍ കേരളത്തിലാണ്.

പുതിയ വീടും കാറും സ്വന്തമാക്കും.. ബിസിനസില്‍ വെച്ചടി കയറ്റം; ഈ രാശിക്കാരാണോ?
പുതിയ വീടും കാറും സ്വന്തമാക്കും.. ബിസിനസില്‍ വെച്ചടി കയറ്റം; ഈ രാശിക്കാരാണോ?

മൊണാലിസ ഹിന്ദുവും ഫര്‍മാന്‍ മുസ്ലീമുമായതിനാല്‍ തീവ്ര വലതുപക്ഷവാദികള്‍ ഇവരുടെ വിവാഹം ലൗ ജിഹാദാണ് എന്നും മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നും ആരോപിച്ചിരുന്നു. മൊണാലിസയുടെ കുടുംബവും ഈ ആരോപണം ഏറ്റെടുത്തിരുന്നു. എന്നാല്‍ മൊണാലിസയ്ക്കും പങ്കാളിയ്ക്കും സംരക്ഷണം ഒരുക്കണം എന്നാണ് കേരള ഹൈക്കോടതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

Monalisa

വിവാഹത്തില്‍ അസ്വാഭാവികതയൊന്നുമില്ല എന്നാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. മധ്യപ്രദേശ് പൊലീസ് അടുത്തിടെ തന്നെ ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെട്ടിരുന്നു എന്ന് മൊണാലിസ പറയുന്നു. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനായിരിക്കും എന്നാണ് താന്‍ കരുതിയത് എന്നും എന്നാല്‍ അവര്‍ക്ക് വേണ്ടത് തന്റെ മൊഴിയല്ലായിരുന്നും തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു എന്നും മൊണാലിസ പറയുന്നു.

''മധ്യപ്രദേശിലേക്ക് വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്റെ ജീവന്‍ അവിടെ അപകടത്തിലാണ്, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇത് അറിയാം'', അവര്‍ പറഞ്ഞു. മധ്യപ്രദേശിലേക്ക് മടങ്ങിയെത്തിയാല്‍ ഏറ്റുമുട്ടലില്‍ തന്നെ കൊല്ലാന്‍ പദ്ധതിയുണ്ടെന്ന് വിവരം ലഭിച്ചതായും ഫര്‍മാനും ആരോപിച്ചു. പൊലീസ് നേരിട്ട് ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും മറ്റുള്ളവരില്‍ നിന്ന് തങ്ങള്‍ മനസ്സിലാക്കിയതാണെന്നും മൊണാലിസയും ഫാര്‍മാനും വ്യക്തമാക്കി.

ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് മൊണാലിസ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കേരള ഹൈക്കോടതി പൊലീസിനോട് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. തനിക്ക് ലഭിച്ചതായി പറഞ്ഞ ഭീഷണി സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും അവര്‍ ഹാജരാക്കി. വിവാഹം കഴിഞ്ഞത് മുതല്‍ ഭീഷണികള്‍ ലഭിക്കുന്നുണ്ടെന്ന് അവര്‍ ആരോപിച്ചു. ''മധ്യപ്രദേശിലേക്ക് വന്നാല്‍ കൊല്ലപ്പെടുമെന്നോ വെട്ടിക്കളയുമെന്നോ വെടിവയ്ക്കുമെന്നോ ഉള്ള ഭീഷണികള്‍ ഞങ്ങള്‍ക്ക് നിരന്തരം ലഭിക്കുന്നു,'' അവര്‍ പറഞ്ഞു.

ഇനിയും ആറ് മാസം ബാക്കി.. സ്വര്‍ണം തിരികെ കയറും; വില സര്‍വകാല റെക്കോഡിലേക്ക്!!
ഇനിയും ആറ് മാസം ബാക്കി.. സ്വര്‍ണം തിരികെ കയറും; വില സര്‍വകാല റെക്കോഡിലേക്ക്!!

''ഞാന്‍ ഒരു തീവ്രവാദിയെ വിവാഹം കഴിച്ചുവെന്ന് അവര്‍ പറയുന്നു. അവന്‍ ഒരു മൃഗമല്ല. അവനും ഒരു മനുഷ്യനാണ്. എനിക്ക് എല്ലാ മതങ്ങളും തുല്യമാണ്. ഈ ഹിന്ദു-മുസ്ലീം വേര്‍തിരിവ് എനിക്ക് മനസിലാകുന്നില്ല. കേരള ഹൈക്കോടതി നല്‍കിയ സംരക്ഷണത്തിന് നന്ദിയുണ്ട്,' മൊണാലിസ കൂട്ടിച്ചേര്‍ത്തു. വിവാഹം കഴിക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന ആരോപണങ്ങളും അവര്‍ നിഷേധിച്ചു.

'ഞാന്‍ ജനിച്ചത് വീട്ടിലാണ്. ആശുപത്രി രേഖകള്‍ വ്യാജമാണ്. 2008 ജനുവരി 1 നാണ് ഞാന്‍ ജനിച്ചത്. കേരള പൊലീസും കോടതിയും ഈ രേഖകള്‍ പരിശോധിച്ചതാണ്. എന്നാല്‍ മധ്യപ്രദേശില്‍ നിന്നുള്ള ആശുപത്രി രേഖകള്‍ പ്രകാരം ഇത് 2009 ഡിസംബര്‍ 30 നാണ് എന്നാണ് കുടുംബം പറയുന്നത്. ആ രേഖകള്‍ എന്റെ ഇളയ സഹോദരന്റേതാണ്. ഞാന്‍ വീട്ടിലാണ് ജനിച്ചത് എന്ന് മാതാപിതാക്കള്‍ ഇത് പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്,' മൊണാലിസ പറഞ്ഞു.

തന്റെ മൂന്ന് ഇളയ സഹോദരങ്ങളും ആശുപത്രിയിലാണ് ജനിച്ചത് എന്നും അവര്‍ വ്യക്തമാക്കി. മധ്യപ്രദേശ് പൊലീസുമായി ഫോണില്‍ നടത്തിയ സംഭാഷണത്തിനിടെ തന്റെ സഹോദരന്റെ രേഖകളും പരിശോധിക്കാന്‍ ഞാന്‍ അവരോട് പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞത് തന്നെക്കുറിച്ച് മാത്രമേ അവര്‍ക്ക് ആശങ്കയുള്ളൂ എന്നായിരുന്നു എന്നും മൊണാലിസ കൂട്ടിച്ചേര്‍ത്തു.

വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക്..!? 'പണി' തുടങ്ങി ആരാധക കൂട്ടായ്മ
വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേക്ക്..!? 'പണി' തുടങ്ങി ആരാധക കൂട്ടായ്മ

2008 ജനുവരി 1 എന്ന ജനനത്തീയതി രേഖപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റ് വിവാഹത്തിന് തൊട്ടുപിന്നാലെ തന്റെ അറിവില്ലാതെ റദ്ദാക്കിയത് എന്തുകൊണ്ടാണെന്നും മൊണാലിസ ചോദിച്ചു. ''എന്നോട് ഒന്നും ചോദിക്കാതെ അവര്‍ അത് റദ്ദാക്കി. എനിക്ക് ഒരു നോട്ടീസും നല്‍കിയില്ല. എന്റെ വിവാഹത്തിന് 10 ദിവസത്തിന് ശേഷം എന്തുകൊണ്ടാണ് അത് റദ്ദാക്കിയത്? അവര്‍ എന്നോട് ചോദിക്കേണ്ടതായിരുന്നു,' മൊണാലിസ പറഞ്ഞു.

കുടുംബത്തിന്റെ അറിവില്ലാതെയാണ് താന്‍ ഒളിച്ചോടിയതെന്ന വാദത്തേയും മൊണാലിസ ചോദ്യം ചെയ്തു. ഫര്‍മനുമായുള്ള ബന്ധത്തെക്കുറിച്ച് വിവാഹത്തിന് വളരെ മുമ്പുതന്നെ മാതാപിതാക്കള്‍ക്ക് രണ്ട് പേര്‍ക്കും അറിയാമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. തന്റെ അമ്മയില്‍ നിന്ന് ഒരിക്കലും അത് മറച്ചുവെച്ചിട്ടില്ലെന്നും, അവര്‍ ആദ്യം ആ ബന്ധം അംഗീകരിച്ചുവെന്നും അവര്‍ പറഞ്ഞു.

ഫര്‍മാന്റെ കാര്യം പറഞ്ഞപ്പോള്‍ അമ്മ സന്തോഷിച്ചുവെന്നും ഫര്‍മാന്‍ ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങിയ ശേഷം മധുരപലഹാരങ്ങള്‍ വിതരണം ചെയ്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അച്ഛനും ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. പക്ഷേ മധ്യപ്രദേശിലേക്ക് മടങ്ങാനും പകരം അമ്മായിയുടെ മകനെ വിവാഹം കഴിക്കാനും അവര്‍ ആഗ്രഹിച്ചു. എന്നാല്‍ തന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്തിനാണ് നിര്‍ബന്ധിക്കുന്നതെന്ന് പിതാവിനോട് ചോദിച്ചിരുന്നു എന്നും മൊണാലിസ പറഞ്ഞു.

ഫര്‍മാന്‍ ആദ്യം ഉടന്‍ വിവാഹം കഴിക്കാന്‍ മടികാണിച്ചിരുന്നതായും, പകരം തന്റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചതായും അവര്‍ പറഞ്ഞു. 'അദ്ദേഹം വിവാഹത്തിന് നിരസിച്ചുകൊണ്ടിരുന്നു. കരിയറില്‍ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഇപ്പോള്‍ വിവാഹം കഴിക്കരുതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്നാല്‍ വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഞാന്‍ പറഞ്ഞതോടെയാണ് വിവാഹത്തിന് സമ്മതിച്ചത്,' മൊണാലിസ പറയുന്നു.

മൊണാലിസ, ഫര്‍മാന്‍, അച്ഛന്‍ എന്നീ മൂന്ന് പേരും വിവാഹത്തിന് മുമ്പ് ഒരുമിച്ച് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു. പൊലീസ് ഫാര്‍മനൊപ്പം പോകാന്‍ അനുവദിക്കുന്നതിന് മുമ്പ് ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചു. ''എന്റെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും എന്റെ അച്ഛന്റെ പക്കലായിരുന്നു, അതിനാല്‍ പൊലീസ് അവ അദ്ദേഹത്തില്‍ നിന്ന് പിടിച്ചെടുത്തു. എന്റെ ഫോണിലെ ജനന സര്‍ട്ടിഫിക്കറ്റിന്റെ ഒരു ഫോട്ടോയും ഞാന്‍ അവരെ കാണിച്ചു,'' പെണ്‍കുട്ടി പറഞ്ഞു.

അവരുടെ മുമ്പാകെയുള്ള രേഖകള്‍ പ്രകാരം എനിക്ക് 18 വയസും മൂന്ന് മാസവും പ്രായമുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ''എന്റെ അച്ഛനോടൊപ്പം പോകണോ അതോ ഫാര്‍മനൊപ്പം പോകണോ എന്ന് അവര്‍ എന്നോട് ചോദിച്ചു. അത് പൂര്‍ണ്ണമായും എന്റെ ഇഷ്ടമാണെന്ന് അവര്‍ എന്നോട് പറഞ്ഞു. ഫാര്‍മനൊപ്പം പോകണമെന്ന് ഞാന്‍ പറഞ്ഞു. അച്ഛന്‍ അന്ന് വൈകുന്നേരം മധ്യപ്രദേശിലേക്ക് മടങ്ങി,' മൊണാലിസ പറഞ്ഞു.

താന്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് അച്ഛന്‍ വിശ്വസിച്ചിരുന്നെങ്കില്‍, ആ സമയത്ത് കേരള പോലീസിന് മുന്നില്‍ അദ്ദേഹം ആ എതിര്‍പ്പ് ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും പെണ്‍കുട്ടി ചോദിച്ചു. 'എനിക്ക് 18 വയസ്സിന് താഴെയായിരുന്നുവെങ്കില്‍, എന്തിനാണ് അവര്‍ എന്നെ ഇവിടെ താമസിക്കാന്‍ അനുവദിച്ചത്?. നിയമം എല്ലാവര്‍ക്കും ബാധകമാണ്. ഞാന്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് എന്റെ അച്ഛന് പൊലീസിനോട് പറയാമായിരുന്നു'

ദിവസങ്ങള്‍ക്ക് ശേഷമാണ് മൊണാലിസയുടെ പിതാവ് മധ്യപ്രദേശില്‍പരാതി നല്‍കുന്നത്. പരാതിയില്‍ ഫര്‍മാന്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും വിവാഹ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് ആരോപിച്ചു എന്നും മൊണാലിസ പറഞ്ഞു. തുടര്‍ന്നുണ്ടായ നിയമപോരാട്ടങ്ങള്‍ക്കിടയിലും, അമ്മ ഫോണിലൂടെ തന്നോട് സംസാരിക്കുന്നത് തുടരുന്നുണ്ടെന്നും മൊണാലിസ പറഞ്ഞു.

ധരിച്ച വസ്ത്രങ്ങളല്ലാതെ മറ്റൊന്നും തനിക്ക് സ്വന്തമായിട്ടില്ല എന്നും മാതാപിതാക്കള്‍ താന്‍ സമ്പാദിച്ച പണമെല്ലാം താനറിയാതെ പിന്‍വലിച്ചുവെന്നും മൊണാലിസ ആരോപിച്ചു. ''എനിക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. ഒന്ന് എന്റെ അച്ഛനുമായുള്ള സംയുക്ത അക്കൗണ്ടായിരുന്നു, മറ്റൊന്ന് എന്റെ സ്വന്തം പേരിലായിരുന്നു. പക്ഷേ എന്റെ എല്ലാ എടിഎം കാര്‍ഡുകളും രേഖകളും എന്റെ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നു,'' അവര്‍ പറഞ്ഞു.

നിലവില്‍ ദൈനംദിന ചെലവുകള്‍ അഭിഭാഷകന്റെയും ഒരുപിടി അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെയാണ് മുന്നോട്ടുപോകുന്നത് എന്നും അവര്‍ പറഞ്ഞു. 'എനിക്ക് ഒന്നും ബാക്കിയില്ല. ഞങ്ങളുടെ അഭിഭാഷകന്‍ ഞങ്ങളെ സഹായിക്കുന്നു. ചിലപ്പോള്‍ അവര്‍ ഭക്ഷണവും അടിസ്ഥാന ആവശ്യങ്ങളും എത്തിക്കുന്നു. ഒരു അഭിഭാഷകനെ നിയമിക്കാന്‍ പോലും ഞങ്ങളുടെ പക്കല്‍ പണമില്ല,' അവര്‍ പറഞ്ഞു.

തങ്ങളുടെ കേസില്‍ വിശ്വസിച്ചതിനാല്‍ ഫീസ് ഈടാക്കാതെ നിരവധി അഭിഭാഷകര്‍ തങ്ങളെ പ്രതിനിധീകരിച്ചുവെന്ന് ഫാര്‍മാന്‍ പറഞ്ഞു. മാസങ്ങള്‍ നീണ്ട വിവാദം ഇരുവരെയും വൈകാരികമായി തളര്‍ത്തിയെന്ന് മൊണാലിസ കൂട്ടിച്ചേര്‍ത്തു. ''നിരവധി ഹിന്ദു-മുസ്ലീം ദമ്പതികള്‍ വിവാഹിതരാകുന്നു. ആരും അവരെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഞങ്ങളെപ്പോലുള്ള ദരിദ്രര്‍ അത് ചെയ്യുമ്പോള്‍, ഞങ്ങളെ അപമാനിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് എല്ലാവരും കരുതുന്നു.

വിവാഹം കഴിക്കുന്നത് ഇത്രയും വലിയ കുറ്റകൃത്യമായി കണക്കാക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും മൊണാലിസ പറഞ്ഞു. സിനിമാ ഷൂട്ടിംഗിനിടെ ലൈംഗിക ദുരുപയോഗം നടത്തിയ ചലച്ചിത്ര നിര്‍മ്മാതാവ് സനോജ് മിശ്ര സ്വതന്ത്രമായി ചുറ്റിനടക്കുന്നു, എനിക്കെതിരെ വീഡിയോകള്‍ എടുക്കുന്നു. ആരും അയാള്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. പക്ഷേ, വിവാഹിതരായതിലൂടെ ഞങ്ങള്‍ എന്തോ വലിയ കുറ്റകൃത്യം ചെയ്തതുപോലെയാണ് ആളുകള്‍ ഞങ്ങളുടെ ജീവിതത്തെ പിന്തുടരുന്നത്,' മൊണാലിസ പറഞ്ഞു.

തനിക്ക് സിനിമ ഓഫറുകള്‍ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും എന്നാല്‍ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള നിയമപരമായ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജോലിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. മധ്യപ്രദേശിലേക്ക് ജീവനോടെ മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ക്ക് തന്റെ മൃതദേഹം മാത്രമെ കൊണ്ടുപോകാന്‍ കഴിയൂ എന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ തങ്ങള്‍ സുരക്ഷിതരായിരിക്കും എന്നും മൊണാലിസ പറഞ്ഞു.

'ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വിവേചനം ഞാന്‍ ഇവിടെ കണ്ടിട്ടില്ല. എനിക്ക്, കേരളം സ്വര്‍ഗം പോലെയാണ് തോന്നുന്നത്,' അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+