കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർമ്മാതാവിൽ നിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു; കണ്ണൂർ സ്വദേശിയായ നടനും ഭാര്യയും അറസ്റ്റിൽ!

Google Oneindia Malayalam News

കണ്ണൂർ: ചെക്ക് കേസുകൾ പലപ്പോഴും സിനിമ വ്യവസായത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്. എന്നാൽ അതെല്ലാം നിർമ്മാതാക്കളുമായി ബന്ധപ്പെട്ടായിരിക്കും. പ്രതികൾ പലപ്പോഴും നിർമ്മാതാക്കളായിരിക്കും. എന്നാൽ ഒരു മധ്യസ്ഥ ചർച്ചയിൽ തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങളുമായിരിക്കും പലപ്പോളും ഇത്തരം കേസുകൾ. എന്നാൽ നടൻ വഞ്ചനാ കുറ്റത്തിന് അറസ്റ്റിലാകുന്നത് അത്ര പരിചയമുള്ള സംഭവമല്ല.

എന്നാൽ അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. നിർമ്മാതാവിൽ നിന്ന് 1.20 കോടി രൂപ വാങ്ങി വഞ്ചിച്ച കണ്ണൂർ സ്വദേശിയായ ഹിന്ദി നടനും ഭാര്യയും അറസ്റ്റിൽ എന്ന വാർ‌ത്തയാണ് പുറത്ത് വരുന്നത്. പ്രശാന്ത് നാരായണനും ഭാര്യ ഷോണയുമാണ് അറസ്റ്റിലായത്. സിനിമ നിർമ്മാതാവ് തോമസ് പണിക്കർ നൽകിയ പരാതിയിലാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

അമ്മാവന്റെ കമ്പനിയിൽ ഡയറക്ടറാക്കാം...

അമ്മാവന്റെ കമ്പനിയിൽ ഡയറക്ടറാക്കാം...


എടക്കാട് പോലീസ് മുംബൈയിലെത്തിയാണ് പ്രശാന്തിനെയം ഭാര്യയെയും അറസ്റ്റ് ചെയ്തത്. സിനിമാനിർമാതാവിനെ മുംബൈയിലുള്ള ഇൻടെക് ഇമേജസ് പ്രൈവറ്റ് ലിമിറ്റഡിൽ ഡയറക്ടറാക്കാമെന്ന് പറഞ്ഞാണ് 1.20 കോടി രൂപ വാങ്ങി വഞ്ചിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. തോമസ്‌ പണിക്കർ നിർമിച്ച സിനിമാക്കാരൻ എന്ന സിനിമയിൽ അഭിനയിക്കാനെത്തിയതാണ് പ്രശാന്ത് നാരായണൻ.

വൻ തുക ലാഭമായി ലഭിക്കും

വൻ തുക ലാഭമായി ലഭിക്കും

ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ഡയറക്ടറാക്കാമെന്നും ആറുമാസത്തിനുള്ളിൽ വൻ തുക ലാഭമായി ലഭിക്കുമെന്നും പറഞ്ഞാണ് തുക കൈപ്പറ്റിയത്. 80 ലക്ഷം രൂപ അക്കൗണ്ടിലേക്കും 40 ലക്ഷം രൂപ വിദേശത്തു നിന്നും കൈമാറിയെന്നാണി സിനിമ് നിർമ്മാതാവ് തോമസ് പണിക്കർ പരാതിയിൽ പറയുന്നത്. എന്നാൽ മുംബൈയിൽ നടത്തിയ അന്വേഷണത്തിന് അത്തരത്തിലൊരു കമ്പനിയില്ലെന്ന് തെളിഞ്ഞതോടെയാണ് പോലീസിൽ പരാതി നൽകിയത്.

പണം തിരികെ ചോദിച്ചപ്പോൾ...

പണം തിരികെ ചോദിച്ചപ്പോൾ...


മുംബൈയിലും എടക്കാട്ടുമുള്ള പ്രശാന്ത് നാരായണന്റെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ലെന്നും പരാതിക്കാരൻ പറയുന്നു. എടക്കാട് എസ്.ഐ. എ പ്രതാപിന്റെ നേതൃത്വത്തിൽ മുംബൈയിലെത്തിയ അന്വേഷണസംഘമാണ് പ്രശാന്ത് നാരായണനെയും ഭാര്യ ഷോണയെയും അറസ്റ്റ് ചെയ്തത്. സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ്, മഹേഷ്, വനിതാ പോലീസുകാരായ ദിവ്യ, സിൻഷ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

പ്രതികളെ റിമാന്റ് ചെയ്തു

പ്രതികളെ റിമാന്റ് ചെയ്തു

പ്രശാന്ത് നാരായണന്റെ അച്ഛൻ എടക്കാട് സ്വദേശി നാരായണൻ, ഭാര്യാ പിതാവ് ചക്രവർത്തി എന്നിവരും കേസിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. നടൻ പ്രശാന്ത് നാരായണനെയും ഭാര്യയെയും തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English summary
Money fraud case; Bollywood actor arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X