കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണ ഇടപാട്: പിടി തോമസ് എംഎല്‍എെ ക്കെതിരെ വിജിലന്‍സിന്‍റെ രഹസ്യാന്വേഷണം

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇടപ്പള്ളിയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ കൈമാറ്റത്തിന് എംഎൽഎ കൂട്ടുനിന്നുവെന്ന പരാതിയിലാണ് അന്വേഷണം. പിടി തോമസിനെതിരെ വിജിലന്‍സിന്‍റെ രഹസ്യാന്വേഷണം ( CONFIDENTIAL VERIFICATION) ആണ് നടക്കുക. ഇടപ്പള്ളിയിലെ ഭൂമി ഇടപാടില്‍ പിടി തോമസിനെതിരെ നേരത്ത വിവിധ കോണുകളില്‍ നിന്നും ശക്തമായ ആരോപണം ഉയര്‍ന്നിരുന്നു.

40 ലേറെ പഞ്ചായത്തുകളിലും 2 നഗരസഭകളിലും വിജയിക്കാം; ജോസിന്‍റെ മുന്നണി മാറ്റം നേട്ടമാക്കാന്‍ ഇടത്40 ലേറെ പഞ്ചായത്തുകളിലും 2 നഗരസഭകളിലും വിജയിക്കാം; ജോസിന്‍റെ മുന്നണി മാറ്റം നേട്ടമാക്കാന്‍ ഇടത്

ഭൂമി ഇടപാടിന്‍റെ മറവില്‍ പിടി തോമസ് എംഎല്‍എ കള്ളപ്പണം വെളുപ്പിക്കുന്നതിന് കൂട്ടുനിന്നതായാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയില്‍ ആരോപിക്കുന്നത്. ഈ പരാതി വിജിലന്‍സ് ഡയറക്ടര്‍ തുടര്‍ നടപടികള്‍ക്കായി എറണാകുളം യൂണിറ്റിന് കൈമാറി. വിജിലൻസ് റെയ്ഞ്ച് എസ്.പിയാണ് രഹസ്യാന്വേഷണം നടത്തുക. എംഎല്‍എയ്ക്കെതിരായ പ്രാഥമിക അന്വേഷണത്തിന് സ്പീക്കറും നേരത്തെ അനുമതി നല്‍കിയിരുന്നു.

pt thomas

എറണാകുളം ചിലവന്നൂരിൽ കൊച്ചാപ്പള്ളി തോട് കൈയേറി നികത്തിയെന്ന പരാതിയില്‍ പിടി തോമസിനെതിരെ മറ്റൊരു അന്വേഷണം നിലവില്‍ വിജിലന്‍സ് നടത്തുന്നുണ്ട്. അതേസമയം, വിഷയത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെതി. സർക്കാർ നിർദ്ദേശിക്കുന്ന ഏത് വഴിവിട്ട കാര്യങ്ങളും ചെയ്യാൻ തയ്യാറാകുന്ന ഡിജിപി യാണ് ഇന്ന് കേരളത്തിലുള്ളതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം.

കേരളത്തിലെ ഡിജിപി ഇന്ന് എല്ലാ അർത്ഥത്തിലും തരം താഴ്ന്നു കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ അഴിമതിയും, സ്വജനപക്ഷപാതവും, കൊള്ളയും തുറന്നുകാട്ടുന്ന പ്രതിപക്ഷ എം എൽ എമാർക്കും, നേതാക്കൾക്കുമെതിരെ കള്ളക്കേസെടുക്കാൻ ഡിജിപി തന്നെ മുൻകൈ എടുക്കുന്നു. ഈ നടപടി എത്രയും വേഗം അവസാനിപ്പിക്കാൻ ഡിജിപി തയ്യാറാകണം. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ലോകനാഥ് ബഹ്റ എന്ന ഡിജിപിയുടെ എല്ലാ കള്ളത്തരങ്ങളും, അഴിമതിയും അന്വേഷിക്കാൻ കമ്മിഷനെ നിയോഗിക്കും.

പലതരം പർച്ചേസിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തുന്ന ഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അതിനു പ്രത്യുപകരമായിട്ടാണ് പി ടി തോമസ്, കെ എം ഷാജി, തുടങ്ങിയ എം എൽ എ മാർക്കും, മറ്റു നിരവധി നേതാക്കൾക്കുമെതിരെ കേസെടുക്കവാനും അവരെ അപമാനിക്കാനുള്ള ശ്രമെന്നും അദ്ദേഹം ആരോപിച്ചു.

നിതീഷ് എൻഡിഎ സംഖ്യം വിടും, 2024ലെ പൊതുതിരഞ്ഞെടുപ്പിൽ മോദിക്ക് വെല്ലുവിളിയാകും; തുറന്നടിച്ച് പാസ്വാൻനിതീഷ് എൻഡിഎ സംഖ്യം വിടും, 2024ലെ പൊതുതിരഞ്ഞെടുപ്പിൽ മോദിക്ക് വെല്ലുവിളിയാകും; തുറന്നടിച്ച് പാസ്വാൻ

Recommended Video

cmsvideo
Youth Congress Demands To Removal Of Bineesh Kodiyeri From KCA | Oneindia Malayalam

English summary
Money Laundering: Vigilance probe against PT Thomas MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X