• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാർലമെന്റ് മന്ദിരം നിർമ്മിക്കാൻവെച്ച പണം ജനങ്ങൾക്ക് സഹായം നൽകാൻ വിനിയോഗിക്കണം;സിപിഎം

തിരുവനന്തപുരം; സെൻട്രൽ വിസ്‌ത പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും ഇതിനുവേണ്ടി നീക്കിവച്ച പണം ജനങ്ങൾക്ക്‌ സഹായധനവും ഭക്ഷ്യധാന്യവും നൽകാൻ വിനിയോഗിക്കണമെന്നും സിപിഎം.കോവിഡ്‌ മഹാമാരിക്കും ദുരിതങ്ങൾക്കും ഇടയിലും മോഡിസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത്‌ തുടരുകയാണ്. ആറു മാസത്തേക്ക്‌ ഓരോ കുടുംബത്തിനും 7500 രൂപ വീതം ബാങ്ക്‌ അക്കൗണ്ടിൽ എത്തിക്കണം. ഓരോരുത്തർക്കും 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകണമെന്നും സിപിഎം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.പൂർണരൂപം വായിക്കാം

കോവിഡ്‌ മഹാമാരിക്കും ദുരിതങ്ങൾക്കും ഇടയിലും മോഡിസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത്‌ തുടരുകയാണ്. അശാസ്ത്രീയമായ അടച്ചുപൂട്ടലും അവശ്യവസ്‌തുക്കളുടെ കുതിച്ചുയരുന്ന വിലയും ജീവിതസാഹചര്യം കൂടുതൽ വഷളാക്കി. പെട്രോളും ഡീസലും അടക്കമുള്ള ഇന്ധനങ്ങളുടെ വില തുടർച്ചയായി വർധിപ്പിക്കുന്നു. കടത്തുകൂലി വർധന സാർവത്രിക പണപ്പെരുപ്പത്തിന്‌ വഴിയൊരുക്കി.

പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്‌ ലോകത്ത്‌ ഏറ്റവുമുയർന്ന നികുതിനിരക്ക്‌ ‌ഇന്ത്യയിലാണ്‌. ജനങ്ങളെ കൊള്ളയടിച്ച്‌ കേന്ദ്രം വരുമാനം നേടുന്നു.

പാചകവാതക സിലിണ്ടറിന്റെ വില നവംബറിനും ഡിസംബറിനും ഇടയിൽ കൂട്ടിയത് 100 രൂപ‌യാണ്. ജനജീവിതം ദുരിതമയമാകുന്നതിൽ പ്രധാനമന്ത്രിക്കും സർക്കാരിനും ഉൽക്കണ്‌ഠയില്ല.

രാജ്യത്ത്‌ പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്നവരുടെ എണ്ണം പ്രത്യേകിച്ച്‌ കുട്ടികൾക്കിടയിൽ, വർധിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സർവേ വ്യക്തമാക്കുന്നു. ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നനിലയിൽ പട്ടിണി രാജ്യത്തുണ്ടെന്ന മുന്നറിയിപ്പാണ്‌ ഇതു നൽകുന്നത്‌. തൊഴിൽ നഷ്ടവും പട്ടിണിയും രാജ്യത്ത്‌ പടരുമ്പോഴും ഭക്ഷണവും പണവും എത്തിക്കാൻ മോഡിസർക്കാർ തയ്യാറല്ല. 10 കോടി ടൺ ഭക്ഷ്യധാന്യം എഫ്‌സിഐ ഗോഡൗണുകളിൽ കെട്ടിക്കിടന്ന്‌ നശിക്കുന്നു. എന്നാൽ, സൗജന്യ ഭക്ഷ്യധാന്യവിതരണത്തിന്‌ സർക്കാർ സന്നദ്ധമല്ല.

ആറു മാസത്തേക്ക്‌ ഓരോ കുടുംബത്തിനും 7500 രൂപ വീതം ബാങ്ക്‌ അക്കൗണ്ടിൽ എത്തിക്കണം. ഓരോരുത്തർക്കും 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകണം. ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച്‌ ജനങ്ങൾക്ക്‌ ആശ്വാസം എത്തിക്കുന്നതിനു പകരം സർക്കാർ സെൻട്രൽ വിസ്‌ത പദ്ധതിയുടെ പേരിൽ പുതിയ പാർലമെന്റ്‌ മന്ദിരവും കെട്ടിടങ്ങളും നിർമിക്കുകയാണ്‌. സെൻട്രൽ വിസ്‌ത പദ്ധതി സർക്കാർ ഉപേക്ഷിക്കണം. ഇതിനുവേണ്ടി നീക്കിവച്ച പണം ജനങ്ങൾക്ക്‌ സഹായധനവും ഭക്ഷ്യധാന്യവും നൽകാൻ വിനിയോഗിക്കണം.

കൊവിഡ്; സുഗതകുമാരിയേയും സുധീരനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

'പിണറായിയുടെ ലക്ഷ്യം ഏകീകൃതമായി മതാടിസ്ഥാനത്തിൽ വോട്ട് രേഖപ്പെടുത്തുന്ന വിഭാഗങ്ങളുടെ മൊത്തകുത്തക'

cmsvideo
  പിണറായി മാസ്സ്..താനെന്തു തേങ്ങായ ഈ പറയുന്നേ ദേവാ | Oneindia Malayalam

  'കിഴക്കമ്പലം പഞ്ചായത്തിൽ യഥാർത്ഥത്തിൽ 13 കോടി മിച്ചമുണ്ടോ?'; പൊളിച്ചടുക്കി വൈറൽ കുറിപ്പ്

  ആര്‍എസ്എസിന്റെ മാനം കെടുത്തിയ ബിജെപി; കെ സുരേന്ദ്രന് രൂക്ഷവിമര്‍ശനം... യുവമോർച്ച നേതാവിനെ പോലെ!

  English summary
  money set aside for the construction of the Parliament building should be used to help the people; CPM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X