കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദാചാര പോലീസ് ചമഞ്ഞ് ഭീഷണി; മലപ്പുറത്ത് സുഹൃത്തുക്കളായ ഡോക്ടർമാരിൽ നിന്നും പണം തട്ടി

Google Oneindia Malayalam News

മലപ്പുറം: സുഹൃത്തുക്കളായ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. കൊളത്തൂരിനടുത്ത് എരുമത്തടത്താണ് സംഭവം. സദാചാര പോലീസ് ചമഞ്ഞെത്തിയാണ് അഞ്ചംഗ സംഘമാണ് സുഹൃത്തുക്കളായ ഡോക്ടർമാരിൽ നിന്നും പണം തട്ടിയത്. വനിതാ ഡോക്ടറുടെയും സുഹൃത്തുക്കളുടെയും കൈവശമുണ്ടായിരുന്ന പണം തട്ടിയെടുത്ത ശേഷം ഇവർ എടിഎം കാർഡും ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ എടിഎമ്മിൽ നിന്നും ഇവർ പണം പിൻവലിക്കുകയും ചെയ്തു.

 'കണ്ണീരൊപ്പുകയല്ല, കേരളത്തിന്റെ കണ്ണിൽ മുളക് തേയ്ക്കുകയാണ് മോഡി സർക്കാർ ചെയ്തിരിക്കുന്നത്' 'കണ്ണീരൊപ്പുകയല്ല, കേരളത്തിന്റെ കണ്ണിൽ മുളക് തേയ്ക്കുകയാണ് മോഡി സർക്കാർ ചെയ്തിരിക്കുന്നത്'

കൊളത്തൂർ സ്വദേശികളായ 5 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നബീൽ, ജുബൈസ, മുഹ്സിൻ, അബ്ദുൾ ഗഫൂർ, സതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്ന വനിതാ ഡോക്ടറേയും സുഹൃത്തിനേയും തടഞ്ഞു നിർത്തി ഇവരുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

doctor

കൈവശമുണ്ടായിരുന്ന 3000 രൂപ കൈക്കലാക്കിയ ശേഷമാണ് ഇവർ എടിഎം കാർഡ് പിടിച്ചുവാങ്ങിയത്. ഭീഷണിപ്പെടുത്തി പിൻനമ്പറും വാങ്ങി. 3 തവണയായി 15000 രൂപയാണ് എടിഎമ്മിൽ നിന്നും പിൻവലിച്ചത്. അതേ സമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ വനിതാ ഡോക്ടറും സുഹൃത്തും തയ്യാറായിട്ടില്ല.

English summary
Money stolen from doctors in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X