Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം മാറ്റിയത് മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക്; ഈ കേസ് ഇവിടെ നില്‍ക്കില്ല: കൃഷ്ണകുമാര്‍

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ദിയ കൃഷ്ണ തിരുവനന്തപുരം നടത്തുന്ന ഓ ബൈ ഓസി എന്ന ഫാന്‍സി ആഭരണ ഷോപ്പിലെ മുന്‍ ജീവനക്കാരികളും അതില്‍ ഒരാളുടെ ഭര്‍ത്താവുമാണ് കേസിലെ പ്രതികള്‍. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നത്. സ്ഥാപനത്തിലെ ക്യുആര്‍ കോഡ് പ്രദര്‍ശിപ്പിക്കാതെ ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച തുക സ്വന്തം അക്കൗണ്ടിലേക്ക് നേരിട്ടു വക മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.

തട്ടിപ്പ് ദിയ കൃഷ്ണ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ദിയയ്ക്കും പിതാവും നടനുമായ കൃഷ്ണകുമാറിനും എതിരെ പീഡനം അടക്കമുള്ള ആരോപണങ്ങള്‍ മുന്‍ ജീവനക്കാരികള്‍ ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഈ കേസ് വലിയ വാര്‍ത്താ പ്രാധാന്യം നേടിയത്. മുന്‍ ജീവനക്കാരികളെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചതോടെ ഇനി കോടതി വിധിയിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

diya

ക്രൈംബ്രാഞ്ച് നല്ല രീതിയിലാണ് അന്വേഷണം നടത്തിയതെന്നും അല്ലെങ്കില്‍ ഇങ്ങനൊരു കുറ്റപത്രം വരില്ലെന്നും ദിയയുടെ പിതാവ് കൃഷ്ണകുമാര്‍ വണ്‍ ഇന്ത്യ മലയാളത്തോടു പറഞ്ഞു.

കൃഷ്ണകുമാറിന്റെ വാക്കുകള്‍: തട്ടിച്ചെടുത്ത തുക 66 ലക്ഷം എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ആദ്യ സമയത്ത് ഞങ്ങള്‍ കണ്ടെത്തിയ തുക 69 ലക്ഷമായിരുന്നു. അത് ഏകദേശ കണക്കായിരുന്നു. ആറ്, ഏഴ് മാസത്തെ അന്വേഷണത്തിന് ഒടുവില്‍ വിശദമായ കണ്ടെത്തലാണ് ക്രൈംബ്രാഞ്ച് നടത്തിയിരിക്കുന്നത്. നമ്മള്‍ പറഞ്ഞതിനോടെല്ലാം കുറ്റപത്രം യോജിക്കുന്നുണ്ട്. വിശ്വാസ വഞ്ചനയുടെ കാര്യം നമ്മള്‍ പറയുമ്പോള്‍ മറുഭാഗത്ത് നമുക്ക് എതിരേ പല ആരോപണങ്ങളും അവര്‍ ഉയര്‍ത്തി. തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെ വല്ലാത്ത വകുപ്പുകളായിരുന്നു.

ഞങ്ങളാണ് ആദ്യം കേസ് കൊടുക്കുന്നത്. ആ കേസില്‍ അന്വേഷണം ഒന്നും നടത്താതെ പ്രതികള്‍ കൊടുത്ത കൗണ്ടര്‍ കേസില്‍ അന്വേഷണം നടത്തി. നമ്മുടെ കേസില്‍ അന്വേഷണം നടത്തിയില്ല. അതിന് മുന്‍പേ ജാമ്യം കിട്ടാത്ത എഴു വകുപ്പുകള്‍ ചേര്‍ത്താണ് ഞങ്ങള്‍ക്കെതിരേ എഫ്‌ഐആര്‍ ഇടുന്നത്. നമുക്കത് പൊലീസിന് മുന്നില്‍ തെളിയിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിക്കിട്ടിയത്. ക്രൈംബ്രാഞ്ച് നല്ല രീതിയിലാണ് അന്വേഷണം നടത്തിയത്. അല്ലെങ്കില്‍ ഇങ്ങനൊരു കുറ്റപത്രം വരില്ല.

തട്ടിപ്പ് നടത്തി കിട്ടിയ പണം കൊണ്ട് അവര്‍ സ്വര്‍ണം വാങ്ങി, ഒരാള്‍ സ്ഥലം വാങ്ങി, ഒരാള്‍ വാഹനം വാങ്ങി. ഇവര്‍ ഇവിടെ വരുന്നതിന് മുന്‍പ് ഇതൊന്നും ഇല്ലായിരുന്നു. പ്രതികള്‍ പണം മാറ്റിയത് മാതാപിതാക്കളുടെയും സഹോദരന്റെയും അക്കൗണ്ടിലേക്കാണ്. അവര് അറിഞ്ഞുകൊണ്ട് കുറ്റകൃത്യത്തില്‍ പങ്കാളികളായി. ഈ ഈ കേസ് ഇവിടെ നിക്കില്ല, അതിലും മുകളിലേക്ക് പോകും. പണം അടിച്ചോണ്ടു പോയതിനേക്കാള്‍ വലിയ തെറ്റ് നമ്മള്‍ കുറ്റക്കാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര് ശ്രമിച്ചു. ഇത് മാപ്പര്‍ഹിക്കാത്ത തെറ്റാണ് - കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+