• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മോനിഷയെ നഷ്ടമായതും ഇതുപോലെ; ബാലഭാസ്‌കറിനുണ്ടായ അപകടത്തിന്‍റ പഞ്ചാത്തലത്തില്‍ ശ്രീദേവി ഓര്‍ക്കുന്നു

വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യ ലക്ഷമിക്കും 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകളെയാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ നഷ്ടപ്പെട്ടത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ബാലഭാസ്‌ക്കറും ലക്ഷ്മിയും ഇപ്പോള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

'മോള് നെഞ്ചില്‍ കിടന്ന് തലകുത്തി മറിയുവാഡാ..'; തേജസ്വിയുടെ വിയോഗത്തില്‍ കണ്ണുനീരണയിക്കുന്ന കുറിപ്പ്

ആറ്റുനോറ്റുണ്ടായ മകള്‍ തേജസ്വി തങ്ങളെ വിട്ടുപോയത് ബാലഭാസ്‌കറും അറിഞ്ഞിട്ടില്ല. ഇതുപോലെ ഒരു രാത്രി യാത്രയിലായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ പാര്‍വ്വതിയും നടി മോനിഷയും മരണപ്പെട്ടത്. ബാലഭാസ്‌കറിനുണ്ടായ അപകടത്തിന്റെ പശ്ചാത്തലതത്തില്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ മകള്‍ മോനിഷ നഷ്ടമായ സംഭവം വളരെ ഹൃദയഭേദകരമായിട്ടാണ് ശ്രീദേവി ഉണ്ണി ഓര്‍ത്തെടുക്കുന്നത്.

പ്രളയത്തിനിടെ ചുമടെടുത്തത് വധുവിന്റെ വീട്ടുകാര്‍ കണ്ടു; എയര്‍ഫോഴ്‌സ് ജീവനക്കാന്‍റെ കല്യാണം മുടങ്ങി

ഡ്രൈവറുടെ മുഖത്തേക്ക്

ഡ്രൈവറുടെ മുഖത്തേക്ക്

രാവിലത്തെ ഫ്‌ളൈറ്റ് കിട്ടാന്‍ തിരുവനന്തപുരത്ത് നിന്ന് പോകുകായിരുന്നു ഞാനും മകളും. വഴിയിലൊന്നു വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല റോഡും നല്ല റോഡാണ്. എന്നാല്‍ മുന്നില്‍ നിന്നും വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് ഡ്രൈവറുടെ മുഖത്തേക്ക് അടിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നെന്ന് ശ്രീദേവി ഉണ്ണി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നു.

മോനിഷ ഉറങ്ങുകയായിരുന്നു

മോനിഷ ഉറങ്ങുകയായിരുന്നു

ആ സമയത്തൊന്നും ഞാന്‍ ഉറങ്ങിയിരുന്നില്ല. ഡ്രൈവര്‍ ഉറങ്ങാതിരിക്കാനാണ് ഞാന്‍ ഉറങ്ങാതെ സംസാരിച്ചു കൊണ്ടിരുന്നത്. മകള്‍ മോനിഷ ഉറങ്ങുകയായിരുന്നു. തമിഴ് സിനിമ ചെയ്യുന്ന സമയത്ത് നിരവധി രാത്രി യാത്രകള്‍ നടത്തിയിരുന്നു.

അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്

ഉറക്കം വരുന്നുണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞാല്‍ കാര്‍ ഒതുക്കി വിശ്രമിച്ച് ശേഷമെ യാത്ര തുടരാറുള്ളു. അന്ന് സംഭവിച്ചത് ആ സ്ഥലത്തിന്റെ കൂടി പ്രത്യേകതയാണ്. അതൊരു സ്ഥിരം അപകട മേഖലയാണെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. അതൊരു ജങ്ഷനായിരുന്നു അവിടെ ഇന്‍ഡിക്കേറ്ററും കാണാന്‍ സാധിക്കുന്നില്ലായിരുന്നെന്ന് ശ്രീദേവി ഉണ്ണി ഓര്‍ത്തെടുക്കുന്നു.

സൈഡില്‍ നിന്ന് കയറിവന്ന ബസ്സ്

സൈഡില്‍ നിന്ന് കയറിവന്ന ബസ്സ്

ഏത് ഡ്രൈവറയാലും അല്‍പം വേഗത്തില്‍ വാഹനം ഓടിക്കാന്‍ തോന്നുന്ന റോഡാണ് ചേര്‍ത്തലയിലെ അന്നത്തെ റോഡ്. അത് അറിയാവുന്നത് കൊണ്ടാണ് ഞാന്‍ ഉറങ്ങാതെ സംസാരിച്ചുകൊണ്ടിരുന്നത്. സമയം ആറ് മണിയായിക്കാണും. നല്ല മഞ്ഞും ഉണ്ടായിരുന്നു. അപ്പോഴാണ് സൈഡില്‍ നിന്ന് കയറിവന്ന ബസ്സ് ഞങ്ങളുടെ കാറിനെ ഇടിക്കുന്നത്.

അറിയാന്‍ കഴിയുന്നതിന് മുമ്പേ

അറിയാന്‍ കഴിയുന്നതിന് മുമ്പേ

എനിക്ക് തോന്നുന്നത് ഡ്രൈവര്‍ ആ സമയം അല്‍പം ഉറങ്ങിപ്പോയിട്ടുണ്ടാകാം എന്നാണ്. എനിക്കുറപ്പില്ല അപകടത്തിന് അല്‍പ സമയം മുമ്പുവരെ ഞങ്ങള്‍ സംസാരിച്ചിരുന്നു. ഉണര്‍ന്നിരുന്ന എനിക്ക് പോലും അറിയാന്‍ കഴിയുന്നതിന് മുമ്പേ അപകടം നടന്നിരുന്നു.

ഓടിവന്നത് നാട്ടുകാര്‍

ഓടിവന്നത് നാട്ടുകാര്‍

അപകടം നടന്നയുടനെ ഓടിവന്നത് നാട്ടുകാരായിരുന്നു. ഒരു ശബ്ദം മാത്രമാണ് ഞാന്‍ കേട്ടത്. പുലര്‍ച്ച് സമയത്ത് നാട്ടുകാര്‍ ഓടിവന്നതു കൊണ്ടാണ് അപകടവിവരം എല്ലാവരെയും അറിയിക്കന്‍ കഴിഞ്ഞത്. ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം നടന്നതെന്നും ശ്രീദേവി പറയുന്നു.

പുലര്‍ച്ചെ സമയത്ത്

പുലര്‍ച്ചെ സമയത്ത്

പകല്‍ മുഴുവന്‍ ജോലി ചെയ്ത് ക്ഷീണിച്ചിരിക്കുന്ന ഡ്രൈവര്‍മാരാകും സിനിമാ സെറ്റിലൊക്കെ രാത്രി സമയത്ത് വാഹനം ഓടിക്കാന്‍ എത്തുക. നമുത്ത് അന്ന് ഇതൊന്നും അറിയില്ലായിരുന്നു. പുലര്‍ച്ചെ സമയത്താണ് കൂടുതല്‍ അപകടങ്ങളും നടക്കുന്നത്.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത്തരം അപകടങ്ങള്‍ കാണേണ്ടി വരുമ്പോള്‍ വല്ലാത്തൊരു വേദന തോന്നുന്നു. ഞാന്‍ ഇപ്പോള്‍ രാത്രികാലങ്ങളില്‍ സഞ്ചരിക്കാറില്ല. പുലര്‍ച്ചെയുള്ള സഞ്ചാരം ഒഴിവാക്കുക. ഒഴിവാക്കാന്‍ പറ്റാത്തതാണെങ്കില്‍ പുറപ്പെടാം എന്നാല്‍ അമിത വേഗതയുണ്ടാവരുത്. അത് വീണ്ടും വലിയ നഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്നും ശ്രീദേവി ഉണ്ണി പറയുന്നു.

നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍

നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍

അതേ സമയം കഴിഞ്ഞ ദിവസത്തെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. അടുത്ത് നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ബാലഭാസ്‌കറിന് ബോധം തെളിയുമെന്നാണ് പ്രതീക്ഷ. അപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടന്നു.

ലക്ഷ്മിയുടെ ശസ്ത്രക്രിയ

ലക്ഷ്മിയുടെ ശസ്ത്രക്രിയ

ഭാര്യ ലക്ഷിമിയുടെ എല്ലുകള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട, ലക്ഷ്മിയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ലക്ഷ്മിക്ക് ആന്തരീക രക്തസ്രാവമുണ്ടായിരുന്നു. ഇത് പരിഹരിക്കാനായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകമായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം പള്ളിപ്പുറത്ത്

തിരുവനന്തപുരം പള്ളിപ്പുറത്ത്

ഇന്നലെ രാവിലെയായിരുന്നു തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ആദ്യം ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഇവരെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി.

ഉറക്കം തൂങ്ങിയത്

ഉറക്കം തൂങ്ങിയത്

വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍ ഉറക്കം തൂങ്ങിയതാണ് അപകട കാരണം എന്നാണ് കരുതുന്നത്. അര്‍ജുന്റെ രണ്ട് കാലുകളും അപകടത്തില്‍ ഒടിഞ്ഞ് തൂങ്ങിയ അവസ്ഥയിലാണ്. മാത്രമല്ല അര്‍ജുന്റെ ആന്തരികാവയവങ്ങള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. മൂവരുടേയും ആരോഗ്യനിലയെ കുറിച്ച് ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമേ ക്യത്യമായി എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

English summary
Monisha's mother reminisce about her daughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more