കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് പക്ഷിപ്പനിയ്ക്ക് പിന്നാലെ കുരങ്ങു പനിയും

  • By Aswathi
Google Oneindia Malayalam News

മലപ്പുറം: പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നു പടിയിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയിലാ, സംസ്ഥാനത്ത് കുരങ്ങ് പനിയും. നിലമ്പൂര്‍, കരളായി, മാഞ്ചീരി ആദിവാസി കോളനികളിലാണ് കുരങ്ങുപനി കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

<strong>Read More: താറാവിനെ ചുട്ടു കൊല്ലാം, തല്ലിക്കൊല്ലാം, ആര് ചോദിയ്ക്കാന്‍?</strong>Read More: താറാവിനെ ചുട്ടു കൊല്ലാം, തല്ലിക്കൊല്ലാം, ആര് ചോദിയ്ക്കാന്‍?

ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയിലാണ് ഒടുവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇവിടങ്ങളില്‍ പക്ഷികള്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നില്ല. എന്നാല്‍ സംശയത്തെ തുടര്‍ന്ന് രണ്ടാമതും പരിശോധിച്ചപ്പോഴാണ് സ്ഥിരീകരിച്ചത്. അതോടെ ഇന്നു തന്നെ(30-11-2014) താറാവുകളെ കൊന്നൊടുക്കുന്ന 'പരിപാടി' തുടങ്ങിക്കഴിഞ്ഞു.

monkey

അതേ സമയം, താറാവുകളെ കൊന്നൊടുക്കി ചുട്ട് കരിക്കുന്ന ആദ്യഘട്ട പ്രതിരോധ പ്രവര്‍ത്തനവും ഇന്ന് പൂര്‍ത്തിയാകും. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ ഇന്ന് തന്നെ അണുനശീകരണവും ആരംഭിച്ചു. തിങ്കളാഴ്ച രണ്ടാംഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചേക്കും. രോഗബാധിത പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റ് വളര്‍ത്തുപക്ഷികളെ കൊന്ന് സംസ്‌കരിക്കുന്നതാണ് അടുത്തഘട്ടം.

മൂന്ന് ജില്ലകളിലുമായി ഇതേവരെ ഒന്നരലക്ഷത്തിലധികം താറാവുകളെ കൊന്നു. ദ്രതകര്‍മസേനയുടെ നേതൃത്വത്തില്‍ താറാവുകളെ സംസ്‌കരിക്കല്‍ രാത്രിയും പകലുമായി പുരോഗമിക്കുകയാണ്. രണ്ടരലക്ഷത്തിലധികം താറാവുകളെ ഇനിയും കൊല്ലാനുള്ളതായാണ് കണക്ക്. അതിനിടയിലാണ് കുരങ്ങുകളും വന്നുപെട്ടിരിക്കുന്നത്‌

English summary
Monkey fever cases reported in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X