Get Updates
Get notified of breaking news, exclusive insights, and must-see stories!

മങ്കി പോക്സ്; ആശങ്കപെടേണ്ട സാഹചര്യമില്ല, രോഗ്യവ്യാപന ശേഷി വളരെ കുറവ്: ഡോ. അജിത് പറയുന്നു

എറണാകുളം: രാജ്യത്തെ ആദ്യ മങ്കിപോക്സ് കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ജൂലായ് 12-ന് യുഎഇയില്‍ നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ഇയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോർഡ് അറയിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ആളിന്റെ മാതാപിതാക്കളടക്കം 11 പേരാണ് സമ്പര്‍ക്ക പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. രോഗി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് മങ്കി പോക്സിനെ സംന്ധിച്ച് ഐ എം എ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഡോ. അജിത് ഭാസ്കർ വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുന്നത്.

ലളിതമായി പറഞ്ഞാല്‍ ഒരു ചെള്ളു രോഗമാണ് മങ്കി പോക്സ്.

എന്താണ് മങ്കി പോക്സ്?

എറ്റവും ലളിതമായി പറഞ്ഞാല്‍ ഒരു ചെള്ളു രോഗമാണ് മങ്കി പോക്സ്. ഡെങ്കി​പ്പനി, യെല്ലോ ഫീവർ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുന്ന വൈറസിന്റെ അതേ ഗണത്തിൽ പെടുന്ന വൈറസ് തന്നെയാണ് ആണ് മങ്കി പോക്സിന്റയും കാരണക്കാരൻ. ചെള്ള് കടിക്കുന്നതുവഴിയാണ് ഈ വൈറസ് കുരങ്ങിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. യഥാർത്ഥത്തില്‍ ചെള്ളാണ് കുരങ്ങ് പനി പടർത്തുന്നത്. വൈറസ് ബാധിച്ച കുരങ്ങ് കടിക്കുകയോ മറ്റോ ചെയ്താൽ വൈറസ് ബാധിക്കാനിടയുണ്ട്.

കുരങ്ങിനെ കൂടാതെ എലി, അണ്ണാന്‍ തുടങ്ങിയ മൃഗങ്ങളിലൂടേയും രോഗം പകരാം. വായുവില്‍ കൂടി പടരുന്ന ഒരു രോഗമല്ല ഇത്. ഒരു വൈറസ് രോഗമാണെങ്കിലും പകർച്ചാവ്യാധിയെന്ന് മങ്കി പോക്സിനെ വിളിക്കാന്‍ സാധിക്കില്ല. വായു, വെള്ളം, ആഹാരം തുടങ്ങിയവയിലൂടെ പകരുന്ന രോഗങ്ങളെയാണ് സാധാരണ ഗതിയില്‍ പകർച്ച വ്യാധിയെന്ന് പറയുന്നത്. എന്നാല്‍ ചെള്ള് കടിച്ചിട്ട് ഉണ്ടാവുന്ന രോഗം എന്നതിനാല്‍ തന്നെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണ്.

അയ്യോ.. നമ്മുടെ സ്റ്റെഫി കൊച്ച് തന്നേയല്ലേ ഇത്; വൈറലായി ഗോപിക രമേശിന്റെ പുതിയ ചിത്രങ്ങള്‍

ഒരു രോഗിയെ കടിച്ച വൈറസ് വാഹകനായ അതേ ചെള്ള്

രോഗം പടരുന്നത് എങ്ങനെ, വ്യാപന ശേഷി എത്രത്തോളം

ഒരു രോഗിയെ കടിച്ച വൈറസ് വാഹകനായ അതേ ചെള്ള് തന്നെ മറ്റാരൊളെ കടിക്കുന്നതിലൂടെയാണ് രോഗം പകരാനുള്ള സാധ്യത കൂടുതല്‍. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും എത്തിയ രോഗബാധിതനുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷിക്കുന്നുവെന്ന് പറയുന്നത് കേട്ടു. യഥാർത്ഥത്തില്‍ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. ഒരു രോഗിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് ഈ രോഗം പകരുന്നതായി എവിടേയും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഒരു വ്യക്തിക്ക് മങ്കി പോക്സാണെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ അദ്ദേഹത്തെ ഐസലേറ്റ് ചെയ്യുന്നതില്‍ തന്നെ വലിയ കാര്യമില്ല. മറ്റ് എന്തെങ്കിലും സാക്രമിക രോഗങ്ങള്‍ ഉണ്ടെങ്കില്‍ അതിന് ഇത് സഹായിക്കും. അല്ലാതെ മങ്കി പോക്സിനെ അത് ബാധിക്കില്ല. കോവിഡും നിപ്പയുമൊക്കെ പോലെ സമ്പർക്കം പുലർത്തിയവരെ കണ്ടെത്തല്ലും റൂട്ട് മാപ്പുമൊക്കെ ബാലിശമായ കാര്യമാണ്. രക്തത്തിലൂടെയോ മറ്റോ ഏതെങ്കിലും സാഹചര്യത്തില്‍ മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരാതിരിക്കാന്‍ വേണ്ടിയാവും രോഗിയെ ഐസൊലേറ്റ് ചെയ്യുന്നത്.

പനി, ശരീരവേദന, മൂക്കൊലിപ്പ് ​ഗ്യാസ്ട്രൈറ്റിസ്, ശർദി

രോഗലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങളും എന്താണ്?

പനി, ശരീരവേദന, മൂക്കൊലിപ്പ് ​ഗ്യാസ്ട്രൈറ്റിസ്, ശർദി തുടങ്ങി ഡെങ്കി പനിയുടെ ലക്ഷണങ്ങള്‍ തന്നെയാണ് ഇതിനും ഉണ്ടാവുക. രോഗാവസ്ഥ ഗുരുതരമായാല്‍ പ്ലേറ്റ്ലേറ്റ് കുറയുക, ബി.പി കുറയുക തുടങ്ങിയ അവസ്ഥയിലേക്കും എത്തും. യഥാർത്ഥത്തില്‍ ഈ രോഗത്തിന് ഒരു ചികിത്സയില്ല. കൃത്യസമയത്ത് രോഗനിർണ്ണയം നടത്തി ചികിത്സ നടത്തിയാല്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. നിലവില്‍ മങ്കി പോക്സിന് മാത്രമായി വാക്സിനില്ല. എന്നാല്‍ ഇതേ ഫാമിലിയില്‍പ്പെട്ട വൈറസ് ഉണ്ടാക്കുന്ന യെല്ലോ ഫീഫർ എന്ന രോഗത്തിന് വൈറസുണ്ട്. ഗള്‍ഫ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോകുന്നവർ ഈ വാക്സിന്‍ എടുക്കാറുണ്ട്. വലിയൊരു പൊട്ടിത്തെറിയായി ഈ രോഗം വ്യാപിക്കാനുള്ള സാധ്യത വളരെ കുറവാണ്- ഡോ. അജിത് തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു.

1958ൽ സെൻട്രൽ ആഫ്രിക്കയിലാണ് മങ്കി പോക്സ്

മങ്കി പോക്സ്-ആവിർഭാവം

1958ൽ സെൻട്രൽ ആഫ്രിക്കയിലാണ് മങ്കി പോക്സ് എന്ന രോ​ഗം ആദ്യമായി കണ്ടെത്തിയത്. ലക്ഷണമുള്ള ഒരു കുരങ്ങനിൽ രോ​ഗം കണ്ടെത്തിയതിനാലാണ് പിന്നീട് മങ്കിപോക്സ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഇന്ത്യയിൽ ഉന്മൂലനം ചെയ്ത സ്മോൾ പോക്സിന് സമാനമാണ് മങ്കിപോക്സ്. ആ ജനുസ്സിൽപ്പെടുന്ന ഓർത്തോപോക്സ് വൈറസ് ആണ് ഈ മങ്കിപോക്സ് ഉണ്ടാക്കുന്നത്. ആഫ്രിക്കയിലെ വനപ്രദേശത്തിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+