Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിലെ യുവാവിന്റെ മരണം മങ്കിപോക്‌സ് മൂലമെന്ന് സംശയം;സ്രവം പരിശോധനയ്ക്കയച്ചു

തൃശൂര്‍: ഇന്ന് രാവിലെ തൃശൂരില്‍ മരിച്ച ഇരുപ്പത്തിരണ്ടുകാരന് മങ്കിപോക്‌സ് ലക്ഷണങ്ങള്‍. യുവാവിന്റെ മരണം മങ്കിപോക്‌സ് മൂലമെന്ന് സംശയം. ചാവക്കാട് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മൂന്ന് ദിവസം മുമ്പ്. വിദേശത്ത് നിന്നാണ് യുവാവ് എത്തിയത്. സ്രവം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബില്‍ എത്തിച്ചു.

monkey pox

അതേസമയം, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്‌സ് വൈറസിന് തീവ്രവ്യാപന ശേഷി ഇല്ലെന്ന് ജനിതക ശ്രേണീകരണ ഫലം പുറത്ത് വന്നു. എ.2 വിഭാഗത്തില്‍ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി.

യൂറോപ്പില്‍ ആശങ്കയുയര്‍ത്തുന്ന ബി.വണ്‍ വകഭേദത്തേക്കാള്‍ വ്യാപന ശേഷി എ. 2 വിന് കുറവാണ്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും സാമ്പിളുകള്‍ ജനിത ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കി. ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്‌സ് കേസുകളും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ ആണ്. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. 75 രാജ്യങ്ങളിലായി ഇരുപതിനായിരം പേര്‍ക്ക് ഇതിനോടകം മങ്കിപോക്‌സ് പിടിപെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+