• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download
LIVE

മങ്കിപോക്സ്: സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കും, വിമാനത്താവളങ്ങളിൽ സ്ക്രീനിംഗ്

Google Oneindia Malayalam News

Newest First Oldest First
10:18 PM, 17 Jul
മങ്കിപോക്‌സ്: കണ്ണൂരില്‍ ഒരാളെ നിരീക്ഷണത്തിലാക്കി
1:14 PM, 17 Jul
രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
1:13 PM, 17 Jul
മങ്കി പോക്സ് സ്ഥിരീകരിച്ച കൊല്ലം ജില്ലയിൽ ഇന്ന് ഡോ. പി. രവീന്ദ്രന്റ നേതൃത്വത്തിൽ കേന്ദ്ര സംഘം സന്ദർശിക്കും.
1:12 PM, 17 Jul
എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.
11:17 AM, 17 Jul
സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോൾ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിലാണ്.
9:54 AM, 17 Jul
മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിദേശത്തു നിന്നെത്തിയ കണ്ണൂർ സ്വദേശിയെ പരിയാരത്തുള്ള ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
9:04 AM, 17 Jul
മങ്കിപോക്സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ നിരീക്ഷണം ശക്തമാക്കും. വിമാനത്താവളങ്ങളിൽ രോഗലക്ഷണങ്ങളുള്ളവർ എത്തുന്നുണ്ടോയെന്ന് സ്ക്രീൻ ചെയ്യും.
12:07 AM, 17 Jul
കേന്ദ്ര സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് രോഗിയുടെ അവസ്ഥ വിലയിരുത്തി.
10:59 PM, 16 Jul
കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇതുകൂടാതെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍, പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടര്‍ എന്നിവരുമായും ചര്‍ച്ച നടത്തി.
9:30 PM, 16 Jul
മങ്കിപോക്സ് സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റാര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
8:34 PM, 16 Jul
എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച നടത്തും.
7:11 PM, 16 Jul
ചിക്കന്‍പോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിച്ച് അവര്‍ക്ക് മങ്കി പോക്സ് അല്ലെന്ന് ഉറപ്പ് വരുത്തും.
5:59 PM, 16 Jul
സംസ്ഥാനത്ത് മങ്കിപോക്സ് പ്രതിരോധത്തിനുള്ള പരിശീലനം ദ്രുതഗതിയില്‍ നടന്നുവരുന്നു. ഇതുവരെ 1200ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി. ഡെര്‍മറ്റോളജിസ്റ്റ്, ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, പുലരി ക്ലിനിക്, ആയുഷ് വിഭാഗം തുടങ്ങിയവര്‍ക്കും വിദഗ്ധ പരിശീലനം നല്‍കും. എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും പരിശീലനം നല്‍കി വരുന്നു.
4:16 PM, 16 Jul
സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
3:02 PM, 16 Jul
കേരളത്തില്‍ ആദ്യമായി സ്ഥിരീകരിക്കപ്പെട്ട മങ്കി പോക്സ് രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.എം.എ
12:25 PM, 16 Jul
മങ്കിപോക്സ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയ കൊല്ലം ഡി.എം.ഒ. ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ കടുത്ത നടപടി ഉണ്ടായേക്കും
10:58 AM, 16 Jul
കൊല്ലം കെ എസ് ആര്‍ ടി സി പരിസരത്ത് നിന്ന് വിളിച്ച ടാക്‌സിയുമായി രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കാണ് പോയത്. ഈ ടാക്‌സി ഓടിച്ച ഡ്രൈവറെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ രോഗി സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ കണ്ടെത്തിയിരുന്നു.
10:10 AM, 16 Jul
മങ്കി പോക്സ് രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി
10:02 AM, 16 Jul
ദുബായിൽ നിന്ന് എത്തിയ യുവാവ് കൊല്ലത്തെ എൻ എസ് സഹകരണ ആശുപത്രിയിൽ വന്നതും തിരികെ പോയതും വ്യത്യസ്ത ഓട്ടോകളിലാണ്
9:47 AM, 16 Jul
മങ്കിപോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി യാത്ര ചെയ്ത ഓട്ടോറിക്ഷകളുടെ ഡ്രൈവർമാരെ തിരിച്ചറിഞ്ഞു
11:46 PM, 15 Jul
രോഗി സഞ്ചരിച്ച ടാക്‌സി ഡ്രൈവറെ ഇനിയും കണ്ടെത്താനായില്ല
9:47 PM, 15 Jul
എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി
8:30 PM, 15 Jul
ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല എന്നും എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഇവരെ നിരീക്ഷണത്തിലാക്കിയത് എന്നും കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ അറിയിച്ചു.
7:33 PM, 15 Jul
മങ്കി പോക്സ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം വിമാനത്തിൽയാത്ര ചെയ്ത രണ്ട് പേർ കോട്ടയത്ത് നിരീക്ഷണത്തിൽ .
5:36 PM, 15 Jul
മങ്കി പോക്സിനെ കുറിച്ച് സംശയമുള്ളവര്‍ക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം
4:12 PM, 15 Jul
രോഗി സഞ്ചരിച്ച ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാരെ കണ്ടെത്താന്‍ ആയിട്ടില്ല. ജില്ലയില്‍ കര്‍ശന പരിശോധന നടത്തുമെന്ന് കൊല്ലം ജില്ലാ കളക്ടർ അറിയിച്ചു
3:03 PM, 15 Jul
സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പര്‍ക്കമുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
2:03 PM, 15 Jul
വൈറസ് കണ്ടെത്തുന്നതിനായി രാജ്യത്തുടനീളം 15 ഗവേഷണ, ഡയഗ്‌നോസ്റ്റിക് ലബോറട്ടറികള്‍ക്ക് പരിശീലനം നല്‍കിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ( ഐ സി എം ആര്‍ ) വെള്ളിയാഴ്ച അറിയിച്ചു.
1:29 PM, 15 Jul
മങ്കി പോക്‌സ്, കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. അന്താരാഷ്ട്ര യാത്രക്കാര്‍ രോഗലക്ഷണമുള്ളവരുമായി അകലം പാലിക്കണം . വന്യ മൃഗങ്ങളുമായി അകലം പാലിക്കണമെന്നും നിര്‍ദ്ദേശം. ആഫ്രിക്കന്‍ വന്യമൃഗങ്ങളുടെ മാസം കഴിക്കരുത്
1:20 PM, 15 Jul
സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
READ MORE

തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാക്കി മങ്കി പോക്‌സ് സ്ഥിരീകരിച്ചിരിക്കുകയാണ്. യു എ ഇയില്‍ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. മുന്‍കരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുടെ നില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. മങ്കിപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.

English summary
Monkeypox (മങ്കിപോക്‌സ്) : Latest News & Updates From Kerala And India. Malayalam TEXT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X