Get Updates
Get notified of breaking news, exclusive insights, and must-see stories!

''ആവശ്യമില്ലാത്തതൊന്നും ചിന്തിക്കേണ്ടെന്ന് ഹൈക്കമാന്റ് പറഞ്ഞു''; അധ്യക്ഷ സ്ഥാനം രാജിവെക്കില്ലെന്ന് സുധാകരന്‍

കണ്ണൂര്‍: കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരന്‍ എം പി. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സുധാകരന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്റ് നിര്‍ദേശപ്രകാരമാണ് തീരുമാനം മാറ്റിയത് എന്നാണ് സുധാകരന്‍ പറയുന്നത്.

'കേസില്‍ പ്രതിയായത് കൊണ്ടാണ് ഞാന്‍ മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ചത്. എന്നാല്‍ ഹൈക്കമാന്റ് നേതാക്കള്‍ അധ്യക്ഷ സ്ഥാനം ഒഴിയരുത് എന്നാണ് എന്നോട് ആവശ്യപ്പെട്ടത്. അതോടെ ആ ചാപ്റ്റര്‍ അവസാനിച്ചു,' സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. നേതൃത്വവും ഹൈക്കമാന്‍ഡും ഒറ്റക്കെട്ടായി തുടരണം എന്നും ആവശ്യമില്ലാത്തത് ചിന്തിക്കരുത് എന്നുമാണ് പറയുന്നത് എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

k sudhakaran

തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ദേശാഭിമാനിക്കും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് ശേഷം പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട് കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, തന്റെ പേരിലുള്ള കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാന്‍ സുധാകരന്‍ തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ തട്ടിപ്പ് കേസ് വീണ്ടും സജീവമാക്കിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പോരാണെന്ന സി പി എം നേതാവ് എ കെ ബാലന്റെ ആരോപണത്തിനും അദ്ദേഹം മറുപടിയുമായി രംഗത്തെത്തി. പരാതിക്ക് പിന്നില്‍ കോണ്‍ഗ്രസുകാരന്‍ ആണെങ്കില്‍ ആ പേര് പുറത്തു വരട്ടെന്നും അതിന് ശേഷം പ്രതികരിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അഞ്ച് നേതാക്കളാണ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കേസിനു പിന്നിലും കോണ്‍ഗ്രസുകാരാണ് എന്നുമായിരുന്നു എ കെ ബാലന്‍ പറഞ്ഞത്. ഇപ്പോള്‍ സുധാകരന് കിട്ടുന്ന പാര്‍ട്ടി പിന്തുണ വെറും നമ്പര്‍ മാത്രമാണെന്നും ബാലന്‍ പറഞ്ഞിരുന്നു.

കേസുകള്‍ക്ക് പിന്നിലെ കോണ്‍ഗ്രസ് നേതാവിന്റെ വിവരം വൈകാതെ പുറത്ത് പറയും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുധാകരനെതിരെ നടക്കുന്നത് സി പി എമ്മിന്റെ രാഷ്ട്രീയ വേട്ടയാണ് എന്ന ആരോപണം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കേസിനെ പ്രതിരോധിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+