മോന്‍സന്‍ കേസ്; സുധാകരന്‍ പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ശ്രമിക്കുച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ടു. പരാതിക്കാരനെ സ്വാധീനിക്കന്‍ സുധാകരന്‍ ശ്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ടര്‍ ടീവി റിപ്പോര്‍ട്ട് ചെയ്യുന്നു. സുധാകരന്റെ ദൂതനായി യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിനാണ് പരാതിക്കാരായ ഷെമീര്‍, അനൂപ് എന്നിവരെ സമീപിച്ചതെന്നും കേസുകള്‍ പിന്‍വലിക്കണമെന്നും സുധാകരനെ വിവാദത്തില്‍ നിന്ന് ഒഴിവാക്കണന്നും പരാതിക്കാരോട് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടര്‍ ടീവി പുറത്ത് വിട്ടത്.
പരാതിക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍ കഴിഞ്ഞദിവസമാണ് എബിന്‍ എത്തിയതെന്നും സുധാകരനെതിരെ മൊഴി നല്‍കരുതെന്നും എന്ത് വേണമെങ്കിലും ചെയ്യാമെന്ന് കെഎസ് അറിയിച്ചിട്ടുണ്ടെന്നാണ് എബിന്‍ ഇവരോട് പറഞ്ഞതെന്നുമാണ് പുറത്ത് വരുന്ന വിവരം. മോന്‍സണ്‍ പ്രതിയായ പോക്സോ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്വാധീനിക്കാനും എബിന്റെ ശ്രമമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടരവര്‍ഷം മോണ്‍സണിന്റെ സ്റ്റാഫ് ആയിരുന്നു എബിനെന്നും ഇയാളുടെ നിര്‍ദേശപ്രകാരമാണ് സുധാകരന്‍ മോന്‍സണിന്റെ അടുത്തെത്തിയതെന്നും കെ സുധാകരനുമായി ഏറ്റവും അടുത്തബന്ധമുള്ള വ്യക്തി കൂടിയാണ് എബിനെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്ത.
മോന്‍സന്‍ മാവുങ്കല്‍ പിടിക്കപ്പെട്ടത് മുതല്‍ കെസുധാകരന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഇതിനെയൊക്കെയും കെ സുധാകരന്‍ തള്ളുകയായിരുന്നു. താന്‍ മോന്‍സനെ ഡോക്ടര്‍ എന്ന നിലയ്ക്ക് ചികിത്സയിക്കായി ബന്ധപ്പെട്ടിരുന്നുവെന്നും അല്ലാതെ മോന്‍സനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മോന്‍സന്റെ വീട്ടില്‍പോയിരുന്നപ്പോള്‍ വിലപിടിപ്പുള്ള പുരാവസ്തുക്കള്‍ കണ്ടിട്ടുണ്ടെന്നും മോണ്‍സന്റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്നും തനിക്കെതിരെ പുറത്ത് വന്ന ആരോപണങ്ങള്‍ അടി സ്ഥാനരഹിതമാണെന്നും സുധാകരന്‍ പറഞ്ഞു.
മോണ്‍ സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയത്തില്‍ ഇടപെട്ടെന്ന് തെളിയിക്കുന്ന രേഖ പുറത്തുവിട്ടാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സുധാകരന്‍ അന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പച്ചക്കള്ളം പ്രചരിപ്പിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഏതറ്റം വരെയും പോകും. കള്ളക്കേസ് കൊടുത്ത പരാതിക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മോണ്‍സണ്‍ വിവാദത്തില്‍ സുധാകരന്‍ പറഞ്ഞിരുന്നു. ഇടത് മന്ത്രിമാര്‍ മോന്‍സനുമായി ബന്ധമുള്ളവരാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.
അതേസമയം കേസുമായി ബന്ധപ്പെട്ട് പുരാവസ്തു ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മോന്‍സനെതിരെ കേസെടുത്തു. മുന്‍ ഡ്രൈവര്‍ അജിക്കടക്കം മൂന്ന് പേര്‍ക്കെതിരെയാണ്് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുരാവസ്തു ഇടപാടിലെ കള്ളപ്പണ ഇടപാടും ക്രൈംബ്രാഞ്ച് എടുത്ത എല്ലാ കേസുകളും ഇഡി അന്വേഷിക്കും. പരാതിക്കാരെയും ഇടപാടുകാരെയും ഇഡി ചോദ്യംചെയ്യുമെന്നും അന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ ഇഡി കത്ത് നല്‍കിയിട്ടുമുണ്ട്. മോന്‍സന്‍ കേസില്‍ ഐജി ലക്ഷ്മണക്കും പങ്കുണ്ടെന്ന് കാണിച്ച് ക്രൈബ്രാഞ്ച് അദ്ദേഹത്തിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. മോന്‍സന്‍ മാവുങ്കല്ലിനെ കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വേറെയും ചിലരെ ഐജി ലക്ഷമണ സഹായിച്ചുവെന്ന് പരാതിയുള്ളതായി ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മാസം ഡിജിപി അനില്‍ കാന്തും ഐജി ലക്ഷമണയ്ക്ക് എതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഡിജിപി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അയ്യോ... ഇത് ഒരു രക്ഷയുമില്ല; കിടിലന്‍ ഫോട്ടോഷൂട്ട്; ശരണ്യ ആനന്ദിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications