പുരാവസ്തു തട്ടിപ്പുകേസ്: കെ സുധാകരൻ കൂട്ടുപ്രതി; കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. എറണാകുളം എ സി ജെ എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റുത്രം സമർപ്പിച്ചത്. ആദ്യ ഘട്ട കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുധാരകനെതിരെ ചുമത്തിയത്.
മോൻസന് ഒപ്പം സാമ്പത്തിക തട്ടിപ്പിന് സുധാകരൻ കൂട്ടുനിന്നുവെന്നും മോൺസൺ വ്യാജ ഡോക്ടറാണെന്നറിഞ്ഞിട്ടും ഇക്കാര്യം സുധാകരൻ മറച്ചുവെച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കെ സുധാകരന് പുറമെ മോൻസൻ മാവുങ്കൽ, എബിൻ എബ്രഹാമുമാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിൽ ഉള്ളത്.

പരാതിക്കാർ മോൻസൻ മാവുങ്കിലിന് 25 ലക്ഷം രൂപ കൈമാറി എന്നും അതിൽ പത്ത് ലക്ഷം രൂപ സുധാകരന് കൈമാറി എന്നുമാണ് ക്രൈെം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കളമശ്ശേരിയിലെ ക്രൈെബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി സുധാകരനെ ചോദ്യം ചെയ്തിരുന്നു.
കേസിൽ തനിക്ക് പങ്കൊന്നുമില്ലെന്ന് ആയിരുന്നു കെ സുധാകരന്റെ വാദം. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ട് പോയി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.420, 120 ബി പ്രകാരം ഉള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications