കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ നടിമാരുടെ നൃത്തവും മദ്യസല്‍ക്കാരവും; മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിന് മറ ഉന്നത ബന്ധം

Google Oneindia Malayalam News

തിരുവനന്തപുരം: വ്യാജ പുരാവസ്തുക്കളുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ ഉന്നത ബന്ധങ്ങള്‍ വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് ഇതിനോടകം പുറത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയം, സിനിമ, പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടേയുള്ള വിവിധ മേഖലകളിലെ ഉന്നതരുമായി പ്രതിക്കുള്ള ബന്ധമാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും സഹായിച്ചെന്നാണ് പരാതിക്കാരനായ അനൂപ് ക്രൈബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സുധാകരനുമായുള്ള കൂടിക്കാഴ്ച മോന്‍സന് മാവുങ്കലാണ് ഒരുക്കിയത്. 2018 നവംബര്‍ 22 ന് സുധാകരന്‍റെ സാന്നിധ്യത്തില്‍ മോന്‍സന്‍റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്ച നടന്നതെന്നും അനൂപ് പരാതിയില്‍ പറയുന്നുണ്ട്.

ആരോഗ്യ രംഗത്ത് വിപ്ലവകരമായ ചുവടുവെയ്പ്പ്: ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് തുടക്കം കുറിച്ച് മോദിആരോഗ്യ രംഗത്ത് വിപ്ലവകരമായ ചുവടുവെയ്പ്പ്: ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് തുടക്കം കുറിച്ച് മോദി

ഫെമ നിയമപ്രകാരം

ഫെമ നിയമപ്രകാരം തടഞ്ഞ് വെച്ചിരിക്കുന്ന തന്റെ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വീട്ടുകിട്ടാന്‍ പാർലമെന്‍റ് അക്കൗണ്ട്‍സ് കമ്മിറ്റിയെ ഇടപെടുത്താനും ദില്ലിയിലെ വിഷയങ്ങൾ പരിഹരിക്കാമെന്ന് സുധാകരൻ വാഗ്ദാനം നൽകിയെന്നും അനുപിന്റെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. പണം വിട്ടു കിട്ടേണ്ടതിന്റെ നടപടി ക്രമങ്ങള്‍ക്കായി 25 ലക്ഷം രൂപ സുധാകരന്റെ സാന്നിധ്യത്തില്‍ കൈമാറിയുന്നും അനൂപ് അവകാശപ്പെടുന്നുണ്ട്.

ആരാണ് ഒരു ദേവത: ബിക്കിനിയില്‍ തിളങ്ങി അമല പോള്‍, ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
കേരള: സാമ്പത്തിക തട്ടിപ്പ് കേസ്; യൂ ട്യൂബര്‍ മോന്‍സണ്‍ മാവുങ്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ദം

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും മോന്‍സന് അടുത്ത ബന്ധങ്ങളുണ്ട്. ഇത് സംബന്ധിച്ച തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. മോന്‍സന്‍ മാവുങ്കലിനെതിരെ നടന്ന ഒരു അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിയ്ക്കായി ഐജി ലക്ഷ്മണ മെയില്‍ അയച്ചു. ഇതിന് പിന്നാലെ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ചേര്‍ത്തല സിഐക്ക് ചുമതല നല്‍കി. മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ടപ്രകാരമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ തട്ടിപ്പിന് ഇരയായ ചിലരുടെ എതിർപ്പും ഇന്‍റലിജൻസ് റിപ്പോർട്ടും പരിഗണിച്ച് ഈ നീക്കം തടയപ്പെടുകയായിരുന്നു.

പ്രമുഖ വ്യവസായി ഉള്‍പ്പടേയുള്ളവര്‍

പ്രമുഖ വ്യവസായി ഉള്‍പ്പടേയുള്ളവര്‍ മോന്‍സന്‍ മാഹുങ്കിലിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. മുന്തിയ ഇനം മദ്യവും ഭക്ഷണവും നല്‍കി അതിഥികളെ സ്വീകരിക്കുന്നായിരുന്നു മോന്‍സന്റെ രീതി. അതിഥികൾക്കു വിനോദത്തിനു സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ നൃത്തവും ഒരുക്കാറുണ്ടായിരുന്നു. സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഏര്‍പ്പാടാക്കിയ വീട്ടില്‍ പല പ്രമുഖരും നിത്യ സന്ദര്‍ശകയായിരുന്നു. ഇതിന് പുറമെ സുരക്ഷയ്ക്ക് എന്നോണം നിരവധി നായ്ക്കളേയും സിസിടിവികളും സജ്ജീകരിച്ചിരുന്നു.

മോസയുടെ അംശവടി മുതല്‍ ടിപ്പുവിന്റെ സിംഹാസനം വരെ

മോസയുടെ അംശവടി മുതല്‍ ടിപ്പുവിന്റെ സിംഹാസനം വരെ തന്റെ കയ്യിലുണ്ടെന്നായിരുന്നു മോന്‍സണിന്റെ അവകാശവാദം. എന്നാല്‍ കലൂരിലെയും ചേർത്തലയിലെയും വീടുകളിലെ പുരാവസ്തു ശേഖരത്തിൽ ഭൂരിപക്ഷവും വ്യാജനായിരുന്നുവെന്നാണു ക്രൈം ബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പുരാവസ്തുക്കള്‍ കയറ്റുമതി ചെയ്ത ഇനത്തില്‍ കിട്ടാനുള്ള പണം ഫെമ നിയമപ്രകാരം തടഞ്ഞുവെച്ചതായി തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ പലരില്‍ നിന്നും പണം തട്ടിയത്.

ഫെമ നിയമത്തിന്റെ കുരുക്കില്‍ നിന്നും പുറത്ത് വരാന്‍

ഫെമ നിയമത്തിന്റെ കുരുക്കില്‍ നിന്നും പുറത്ത് വരാന്‍ പ്രമുഖ വ്യവസായികള്‍ ഉള്‍പ്പടേയുള്ളവരില്‍ നിന്നും പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കുന്നതിന് പ്രത്യുപകാരമായി ബിസിനസില്‍ പങ്കുചേര്‍ക്കാം എന്നതായിരുന്നു വാഗ്ദാനം. ഇത്തരത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ അഞ്ചു വ്യവസായികളിൽനിന്നു 10 കോടി രൂപയായിരുന്നു തട്ടിയെടുത്തത്. ബിസിനസില്‍ പങ്കാളിത്തമോ നല്‍കിയ പണമോ തിരികെ ലഭിക്കാതായോടെയാണ് പലരും പരാതികള്‍ ഉന്നയിക്കാന്‍ തുടങ്ങിയത്. എന്നാല്‍ പൊലീസിലെ ഉന്നതരുമായി തനിക്കുള്ള ബന്ധം ചൂണ്ടിക്കാട്ടി ഇവരെ ഭീഷണിപ്പെടുത്തി. എന്നാല്‍ പന്തളം ആസ്ഥാനമായ വലിയ ബിസിനസ് ഗ്രൂപ്പ് ഇയാൾക്കെതിരെ പരാതി നൽകുന്നത്. ഇതോടെയാണ് തട്ടിപ്പിന് ഇരയായ കൂടുതല്‍ പേര്‍ രംഗത്ത് എത്തുന്നത്.

English summary
monson mavunkal enjoyed a high profile life; arranged dances of film actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X