Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളിയുടെ മഹാഭാഗ്യം; ഞങ്ങള്‍ സഖാക്കള്‍ മാന്യന്‍മാര്‍, മാവുങ്കലിനെ കണ്ടിട്ടേയില്ല; പരിഹാസവുമായി ചാമക്കാല

കൊല്ലം: പുരാവസ്തുക്കളുടെ പേരില്‍ കോടിക്കണക്കിന് രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്നത്. ഉന്നതരായ പല പ്രമുഖരുമായുള്ള ബന്ധങ്ങള്‍ കാണിച്ചാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയത്. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, നടന്മാരായ ടൊവിനോ തോമസ്, മോഹന്‍ലാല്‍, ബാല, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കലിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മോന്‍സനോട് പൊലീസ് ചോദിച്ചറിയും. കൂടാതെ തട്ടിപ്പിനിരയായ കൂടുതല്‍ പേരുടെ മൊഴികള്‍ അന്വേഷണ സംഘം ചോദിച്ചറിയും. എന്നാല്‍ ഇതിനിടെ മോന്‍സണ്‍ മാവുങ്കലിറെ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ ചാമക്കാല.

1

ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ജ്യോതികുമാര്‍ ചാമക്കാലയുടെ വിമര്‍ശനം. മോശയുടെ അംശവടിയും യൂദാസിന്റെ വെള്ളിക്കാശും നബിയുടെ മണ്‍വിളക്കും മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരവും ചേര്‍ത്തലയിലുണ്ടെന്ന് വിശ്വസിച്ച് അതിന് കാവല്‍ നിന്നവര്‍ക്കല്ലേ കോവിഡ് പ്രതിരോധത്തിന്റെയടക്കം ചുമതല നിങ്ങള്‍ നല്‍കിയതെന്ന് ജ്യോതിമകുമാര്‍ ചാമക്കാല ചോദിക്കുന്നു. തട്ടിപ്പുകാരന്റെ വീട്ടുമുറ്റത്ത് കമ്പിത്തിരി കത്തിച്ച് ചാടുന്ന ഡിഐജിയ്ക്കല്ലേ ഇപ്പോഴും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്നതെന്നും അദ്ദേഹം കുറിപ്പില്‍ ചോദിച്ചു.

സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്

2

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ, മലയാളിയുടെ മഹാഭാഗ്യം....! ഞങ്ങള്‍ സഖാക്കള്‍ മാന്യന്‍മാര്‍, മാവുങ്കലിനെ കണ്ടിട്ടേയില്ല...
ഇത് സ്ഥാപിക്കാന്‍ ചിലരെല്ലാം സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ആഞ്ഞു ശ്രമിക്കുകയാണ്...അപ്പോള്‍ സഖാക്കളേ ,ചില സംശയങ്ങള്‍....?? മാവുങ്കലിന്റെ സിംഹാസനത്തില്‍ വടിയും പിടിച്ചിരിക്കുന്നയാളെയല്ലേ മുഴുവന്‍ മലയാളിയുടെയും രക്ഷ നിങ്ങള്‍ ഏല്‍പ്പിച്ചത്...?

3

മോശയുടെ അംശവടിയും യൂദാസിന്റെ വെള്ളിക്കാശും നബിയുടെ മണ്‍വിളക്കും മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരവും ചേര്‍ത്തലയിലുണ്ടെന്ന് വിശ്വസിച്ച് അതിന് കാവല്‍ നിന്നവര്‍ക്കല്ലേ കോവിഡ് പ്രതിരോധത്തിന്റെയടക്കം ചുമതല നിങ്ങള്‍ നല്‍കിയത്...? അവരുടെ ഇന്റലിജന്‍സില്‍ വിശ്വസിച്ചല്ലേ മുഖ്യമന്ത്രി പോലും കിടന്നുറങ്ങിയത്...? ഊരിപ്പിടിച്ച വ്യാജവാളുമായി നില്‍ക്കുന്നയാളെയല്ലേ നിങ്ങള്‍ സൈബര്‍ സുരക്ഷ ഏല്‍പ്പിച്ചത്....?

Recommended Video

cmsvideo
    മോന്‍സണുമായുള്ള ബന്ധം,നെഞ്ചുപൊട്ടി ബാല ഫേസ്ബുക്ക് ലൈവില്‍
    4

    ഇവരെല്ലാം സാക്ഷാല്‍ പിണറായി വിജയന്റെ കീഴിലല്ലേ ജോലി ചെയ്തതും ചെയ്യുന്നതും...? തട്ടിപ്പുകാരന്റെ വീട്ടുമുറ്റത്ത് കമ്പിത്തിരി കത്തിച്ച് ചാടുന്ന ഡിഐജിയ്ക്കല്ലേ ഇപ്പോഴും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്നത്...? പരാതിക്കാരുടെ സിഡിആര്‍ കൈവശമുണ്ടെന്ന് അഭിമാനത്തോടെ പറയുമ്പോള്‍ കേട്ടിരിക്കുന്ന ഐജി ഇപ്പോഴും പിണറായിയുടെ പോലീസിന്റെ ഭാഗമല്ലേ...? (ഉത്തരങ്ങള്‍ എ.എ റഹീമോ മറ്റോ ചാനലില്‍ പറഞ്ഞേക്കും, കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ്ങ് )

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+