കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 ലക്ഷം വാങ്ങി, തിരിച്ചുനല്‍കിയില്ല; ചോദിച്ചപ്പോള്‍ വൈരാഗ്യമായി: വെളിപ്പെടുത്തലുമായി മോന്‍സന്‍

Google Oneindia Malayalam News

കൊച്ചി: അനിത പുല്ലയിന് തന്നോടുള്ള വൈരാഗ്യത്തിന്റെ കാരണം വെളിപ്പെടുത്തി വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍. ഇതുമായി ബന്ധപ്പെട്ട് ഒരു ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അനിതയുടെ സഹോദരിയുടെ വിവാഹം നടത്തിയ തന്റെ പണം കൊണ്ടാണെന്നും ഇത് തിരിച്ച് ചോദിച്ചതാണ് തന്നോടുള്ള വൈരാഗ്യത്തിന് കാരണമെന്നാണ് മോന്‍സന്‍ മാവുങ്കല്‍ പറയുന്നത്. അനിതയുടെ സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണവും വസ്ത്രവും വാങ്ങിച്ചത് തന്റെ പണം കൊണ്ടാണെന്നും ശബ്ദരേഖയില്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്...

വീണ്ടും വാക്കിന് വില നല്‍കിയില്ല; കരാറുകാരന്റെ പണി തെറിപ്പിച്ച് മന്ത്രി, സംഭവം ഇങ്ങനെവീണ്ടും വാക്കിന് വില നല്‍കിയില്ല; കരാറുകാരന്റെ പണി തെറിപ്പിച്ച് മന്ത്രി, സംഭവം ഇങ്ങനെ

1

പരാതിക്കാരനായ ഒരാളുമായി സംസാരിക്കുന്ന ശബ്ദരേഖയിലാണ് ഇക്കാര്യങ്ങള്‍ മോന്‍സന്‍ മാവുങ്കല്‍ വ്യക്തമാക്കുന്നത്. സ്വര്‍ണവും വസ്ത്രവും വാങ്ങാന്‍ അനിതയ്ക്ക് 18 ലക്ഷം രൂപ നല്‍കിയിരുന്നു. ഇത് ഒരു മാസത്തിനുള്ളില്‍ യൂറോ ആയി തിരികെ നല്‍കാമെന്നും അനിത പറഞ്ഞിരുന്നു. താന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്ത് 10 ലക്ഷം രൂപ തിരികെ ചോദിച്ചു. ഇതാണ് തന്നോട് അനിത അകലാനുള്ള കാരണം. തന്നോടുള്ള വൈരാഗ്യത്തിനും ഇതാണ് കാരണമെന്നും മോന്‍സന്‍ മാവുങ്കല്‍ പറയുന്നു.

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

2

അനിതയുടെ കയ്യില്‍ പണം ഉണ്ടായിരുന്നപ്പോഴാണ് താന്‍ പൈസ തിരിച്ച് ചോദിച്ചത്. താന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴാണ് പണം തിരിച്ചു ചോദിച്ചത്. അന്ന് മുടക്കിയതില്‍ പത്ത് ലക്ഷം രൂപയാണ് തിരിച്ച് ചോദിച്ചത്. ഒരു മാസം കഴിയുമ്പോള്‍ യൂറോ ആയി തിരികെ നല്‍കാമെന്ന ഉറപ്പിലാണ് പണം നല്‍കിയത്. എന്നാല്‍ പണം തിരികെ നല്‍കാതിരിക്കാന്‍ 114 പെണ്‍കുട്ടികളുടെ വിവാഹം നടത്തിയ പണം തിരികെ ചോദിക്കാതെ തന്നോട് മാത്രം എന്തുകൊണ്ട് ചോദിക്കുന്നു എന്നായിരുന്നു ചോദിച്ചത്.

3

അനിതയുടെ കയ്യില്‍ പണം ഉണ്ടായിരുന്നപ്പോഴാണ് താന്‍ പൈസ തിരിച്ച് ചോദിച്ചത്. താന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴാണ് പണം തിരിച്ചു ചോദിച്ചത്. അന്ന് മുടക്കിയതില്‍ പത്ത് ലക്ഷം രൂപയാണ് തിരിച്ച് ചോദിച്ചത്. ഒരു മാസം കഴിയുമ്പോള്‍ യൂറോ ആയി തിരികെ നല്‍കാമെന്ന ഉറപ്പിലാണ് പണം നല്‍കിയത്. എന്നാല്‍ പണം തിരികെ നല്‍കാതിരിക്കാന്‍ 114 പെണ്‍കുട്ടികളുടെ വിവാഹം നടത്തിയ പണം തിരികെ ചോദിക്കാതെ തന്നോട് മാത്രം എന്തുകൊണ്ട് ചോദിക്കുന്നു എന്നായിരുന്നു ചോദിച്ചത്.

4

അനാഥാലയങ്ങളിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണം നടത്തിയ പണം എങ്ങനെയാണ് തിരികെ ചോദിക്കുക എന്നായിരുന്നു അന്ന് ചോദിച്ചത്. പണം മുടക്കിയത് തന്റെ അക്കൗണ്ടില്‍ നിന്നാണെന്നും അതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും മോന്‍സന്‍ ശബ്ദ രേഖയില്‍ പറയുന്നു. പരാതിക്കാരനുമായി നടത്തിയ ഒരു ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ എല്ലാം തന്നെ വ്യക്തമാക്കുന്നത്.

5

അതേസമയം, കേസുമായി ബന്ധപ്പെട്ട് അനിത പുല്ലയിലെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അനിതയെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിളിച്ച് മോഴി രേഖപ്പെടുത്തിയിരുന്നു. തന്റെ ഭാഗം ന്യായീകരിച്ച് മാത്രമാണ് അനിത അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചത്. ഇത് പ്രാഥമിക മൊഴിയായി കണക്കാക്കിയാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്. അതേസമയം, മോന്‍സനെ രണ്ട് കേസുകളില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

6

ഇതിന് ശേഷം മാത്രമാണ്, അനിത പുല്ലയിലുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ അന്വേഷണം നടത്തുക. മൊഴിയില്‍ എന്തെങ്കിലും വൈരുദ്ധ്യങ്ങളുണ്ടെങ്കില്‍ അനിതയെ നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ക്രൈബ്രാഞ്ച് തയ്യാറായേക്കും. മോന്‍സനുമായി ബന്ധപ്പെട്ട തട്ടിപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് അനിത ആവര്‍ത്തിക്കുന്നത്.

പ്രണയിച്ച പെൺകുട്ടി മറ്റൊരാളോടൊപ്പം ഇറങ്ങി പോയി..പ്രവാസിയായ 20 കാരന്റെ ആത്മഹത്യ';കുറിപ്പ്പ്രണയിച്ച പെൺകുട്ടി മറ്റൊരാളോടൊപ്പം ഇറങ്ങി പോയി..പ്രവാസിയായ 20 കാരന്റെ ആത്മഹത്യ';കുറിപ്പ്

Recommended Video

cmsvideo
പണമുള്ളവർക്ക് പെണ്ണിനെ ഒപ്പിച്ച് കൊടുത്ത മോൻസൺ..പൂട്ടികെട്ടാൻ പോലീസ്

English summary
Monson Mavunkal reveals the reason Behind Anitha Pullayil's animosity towards Him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X