മോന്‍സണ്‍ തട്ടിപ്പിന് ഉപയോഗിച്ചത് മോഹന്‍ലാല്‍-നിവിന്‍ പോളി ചിത്രത്തില്‍ അഭിനയിച്ച 'പുരാവസ്തുകള്‍'
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്സിലായ മോന്‍സണ്‍ മാവുങ്കല്‍ വ്യാഴാഴ്ച വരെ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍ തുടരും. പാലാ സ്വദേശി രാജിവില്‍ നിന്നും 1.62 കോടി രൂ തട്ടിയെടുത്ത കേസിലാണ് ഇത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ വയനാടുള്ള 500 ഏക്കര്‍ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞ് ഇയാളില്‍ നിന്നും പണം തട്ടുകയായിരുന്നു. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കാത്തതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.
പ്രതിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ക്രൈബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇയാളുടെ സാമ്പത്തിക ഇടപാടെല്ലാം ദുരൂഹത നിറഞ്ഞതാണ്. സ്വന്തം അക്കൗണ്ട് വഴി മോന്‍സണ്‍ പണം സ്വീകരിച്ചിട്ടില്ല. ആരുടെ അക്കൗണ്ട് വഴിയാണ് ഇയാല്‍ പണം സ്വീകരിച്ചതെന്ന് കണ്ടെത്തേണ്ടുതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

അതേസമയം തന്നെ, മോന്‍സണ്‍ തട്ടിപ്പിന് ഉപോയഗിച്ച പല വസ്തുക്കളും സിനിമ ചിത്രീകരണത്തിന് വേണ്ടി തയ്യാറാക്കിയതാണെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. താന്‍ കൈമാറിയ പല വസ്തുക്കളും മോന്‍സണ്‍ ചരിത്രാതീത കാലത്തെ അപൂര്‍വ ശേഖയാക്കി തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് മോൻസണെതിരേ പുതിയ പരാതിയുമായി രംഗത്തെത്തിയ തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് സ്വദേശി സന്തോഷ് വെളിപ്പെടുത്തിയത്.
കാവ്യ മാധവന്റെ കൈ ചേര്‍ത്ത് പിടിച്ച് കുഞ്ഞ് മഹാലക്ഷ്മി; പിന്നാലെ ദിലീപ്, ചിത്രങ്ങള്‍ വൈറല്‍

പുരാവസ്തു വ്യാപാരിയായ സന്തോഷ് സിനിമാ ചിത്രീകരണത്തിന് വാടകയ്ക്കു നൽകാൻ ശേഖരിച്ചവയായിരുന്നു മോന്‍സണ് നല്‍കിയ ഭൂരിപക്ഷം വസ്തുക്കളും. തന്റെ പക്കല്‍ നിന്നും ശില്‍പങ്ങള്‍ അടക്കം വാങ്ങിയെങ്കിലും അതിന്റെ വിലയായ മൂന്നുകോടി രൂപ നല്‍കാതെ മോന്‍സണ്‍ തന്നെ വഞ്ചിച്ചെന്ന സന്തോഷിന്റെ പരാതിയിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മോശയുടെ അംശവടിയെന്ന് അവകാശപ്പെട്ടിരുന്ന തടിയിൽ തീർത്ത ശില്പഭംഗിയുള്ള ഊന്നുവടിക്ക് 50 വർഷംമാത്രമാണ് പഴക്കമെന്നാണ് കണ്ടെത്തല്‍. യേശുവിനെ ഒറ്റിക്കൊടുത്തതിന് പ്രതിഫലമായി യുദാസിന് ലഭിച്ച വെള്ളിക്കാശെന്നും പറഞ്ഞ് പറ്റിച്ചത് റോമന്‍ നാണയങ്ങളാണ്. തൃശ്ശൂരിലെ എയ്യാൽ, വള്ളുവള്ളി എന്നീ സ്ഥലങ്ങളിൽനിന്ന് ഖനനത്തിലൂടെ 1940-കളിൽ കണ്ടെടുത്ത റോമൻ നാണയങ്ങളിൽ ചിലതായിരുന്നു ഇത്.

ഇവയും സന്തോഷിന്റെ ശേഖരത്തിൽനിന്ന് മോൻസൺ വാങ്ങിയതാണ്. ശ്രീകൃഷ്ണന്റെ വെണ്ണക്കുടമായി മാറിയ ഉറി പാലക്കാട്ടെ പഴയ വീട്ടിലേതും റസൂലിന്റെ ഒലീവെണ്ണ വിളക്കായി മാറിയത് ജുതത്തെരുവില്‍ നിന്നും ലഭിച്ച 50 വര്‍ഷത്തിന് താഴെ മാത്രം പഴക്കമുള്ള എണ്ണ വിളക്കുമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇത്തരം വസ്തുക്കൾ ശേഖരിച്ചതെന്നാണ് മോണ്‍സണ്‍ അവകാശപ്പെടുന്നത്.

സന്തോഷില്‍ നിന്നും വാങ്ങിയ പല വസ്തുക്കളും 'എന്ന് നിന്റെ മൊയ്തീൻ', 'കായംകുളം കൊച്ചുണ്ണി' തുടങ്ങി പല സിനിമകളിലും പുരാവസ്തുവായി ഉപയോഗിച്ചതാണ്. 30 ലക്ഷം രൂപയും മൂന്നുകോടിയുടെ പുരാശേഖരവും വാങ്ങിയശേഷം മോന്‍സണ്‍ തന്നെ കബളിപ്പിക്കുകയായിരുന്നെന്നും സന്തോഷ് പരാതിയില്‍ പറയുന്നു. ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന പേരില്‍ മോന്‍സണ്‍ മാവുങ്കല്‍ പ്രചരിപ്പിച്ച ചെമ്പോലയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.

ചെമ്പോല കൈമാറിയത് താനാണെന്ന് അവകാശപ്പെട്ട് പുരാവസ്തു കച്ചവടക്കാരനായ പി.എന്‍. ഗോപാലകൃഷ്ണമേനോന്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഇടനിലക്കാരനായ സന്തോഷിന് താനാണ് ചെമ്പോല കൈമാറിയതെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. സിനിമയ്ക്കുവേണ്ടിയെന്ന് പറഞ്ഞാണ് സന്തോഷ് ചെമ്പോല വാങ്ങിയത്. ശബരിമലയിലെ വെടിവഴിപാടിനെക്കുറിച്ചായിരുന്നു ചെമ്പോലയില്‍ എഴുതിയിരുന്നതെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

അതേസമയം, മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തില്‍നിന്നു വ്യാജചെമ്പോല കണ്ടെത്തിയ സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്ത് എത്തി. ശബരിമലയെ തകർക്കാൻ പിണറായി സർക്കാരിന് വേണ്ടി പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൻ മാവുങ്കൽ പ്രവർത്തിച്ചുവെന്നയിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചത്. ഒരു വിഭാഗത്തിന്റെ വിശ്വാസം തകർക്കാൻ ഉണ്ടാക്കിയ വ്യാജനിർമ്മിതി സർക്കാരിന് വേണ്ടിയാണെന്നത് ഗൗരവതരമാണെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications