മോന്‍സണ്‍ പറഞ്ഞത് ലോകത്തില്ലാത്ത കാര്യങ്ങള്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: പുരാവസ്തു വില്‍പ്പനയുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ വിഷയത്തില്‍ പൊലിസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.ലോകത്ത് കോട്ടു കേള്‍വിയില്ലാത്ത കാര്യങ്ങളാണ് മോന്‍സണ്‍ മാവുങ്കല്‍ പറഞ്ഞിരുന്നതെന്ന് ഹൈക്കോടതി.
ആനക്കൊമ്പടക്കം കയ്യിലുണ്ടെന്ന് പറഞ്ഞിട്ടും ഇത് സംബന്ധിച്ച് എന്ത്‌കൊണ്ട് അന്വേഷിക്കാന്‍ തയ്യാറായില്ലയെന്നും എവിടെയായിരുന്നു പൊലീസും ഇന്റലിജെന്‍സുമെന്നും ഹൈക്കോടതി ചോദിച്ചു. ആനക്കൊമ്പ് കാണുമ്പോള്‍ അതിനെകുറിച്ച് പൊലീസ് അന്വേഷിക്കേണ്ടതില്ലേയെന്നും എന്തുകൊണ്ട് ഇയാളെകുറിച്ച് നേരത്തെ അന്വേഷിച്ചില്ലയെന്നും കോടതി ചോദിച്ചു. മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവറായിരുന്ന അജിത് തനിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയായിരുന്നുപൊലീസിനെതിരെ ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചത്.

തട്ടിപ്പ്കാരനായിരുന്ന മോന്‍സണ് ഏത് സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നല്‍കിയതെന്നും വിലപിടിപ്പുള്ള വസ്തുക്കളുണ്ടെന്നാണ് മോന്‍സണ്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ അതെല്ലാം വ്യാജമാണെന്ന് തെളിഞഅഞിരിക്കുന്നു. കേട്ട് കേള്‍വിയില്ലാത്ത കാര്യങ്ങളാണ് മോന്‍സണ്‍ പറയുന്നത്.
മേന്‍സണ്‍ പറഞ്ഞ കാര്യങ്ങളിലെ യാഥാര്‍ത്ഥ്യം കണ്ടെത്താനോ ഇതുസംബന്ധിച്ച് പരിശോധന നടത്താനോ എന്ത്‌കൊണ്ട് പൊലീസ് തയ്യാറായില്ലയെന്നും കോടതി ചോദിച്ചു. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ കേട്ട് ജനം പൊട്ടിചിരിക്കുകയാണ്. മോന്‍സന്റെ വീടിന് മുന്നില്‍ പൊലീസിനെ കാണുമ്പോള്‍ ജനങ്ങള്‍ എന്താണ് കരുതേണ്ടതെന്നും അയാളുടെ വിശ്വാസ്യത കൂട്ടാനുള്ള ശ്രമമല്ലേ ഇതിലൂടെ നടന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ആരോപണ വിധേയരായിരിക്കുന്ന മോന്‍സണുമായി അടുപ്പവുമുള്ള എല്ലാ ഉദ്യോഗസ്ഥന്മാരും നിലവില്‍ സര്‍വീസില്‍ തുടരുകയാണ്. അതിനാല്‍ തന്നെ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമായി തന്നെ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുമോയെന്നും കോടതി ചോദിച്ചു.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
അജിത് സമര്‍പ്പിച്ച ഹരജിയില്‍ കോടതി നേരത്തെ പൊലീസ് സംരക്ഷണം അനുവദിച്ചിരുന്നു. ഈ ഹരജിയില്‍ പിന്നീട് സംസ്ഥാന പൊലീസ് മേധാവിയെ കൂടി കക്ഷി ചേര്‍ക്കുകയായിരുന്നു. ഇതുസംബന്ധിച്ച കേസിന്റെ പുരോഗതി ഒക്ടോബര്‍ 26നകം സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ഇതിനിടെ മോന്‍സണ്‍ മാവുങ്കല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കബളിപ്പിച്ചത് 25 കോടി രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി ഇടപാടുകള്‍ നേരിട്ട് നടത്തിയെന്ന് അനുമാനിക്കുന്നെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. മോന്‍സണ്‍ മാവുങ്കല്‍ സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി മോന്‍സണെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.
ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ മേല്‍ നേട്ടത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ കേസന്വേഷിക്കുന്നത്.












Click it and Unblock the Notifications