Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത.....എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കാറ്റിനും സാധ്യത!!

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യത. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

1

മഞ്ഞ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

അടുത്ത നാല് ദിവസം തെക്ക് -പടിഞ്ഞാറ് അറബിക്കടലിലും മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. മധ്യ കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം ഇന്ത്യയില്‍ മണ്‍സൂണിന്റെ പുരോഗതി ഈ ആഴ്ച്ച മന്ദഗതിയിലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇപ്പോള്‍ മണ്‍സൂണ്‍ അറബികടലിന്റെ മധ്യഭാഗത്തേക്കും വടക്ക് കിഴക്കന്‍ ഭാഗത്തേക്കും എത്തിയിട്ടുണ്ട്.

ഗുജറാത്ത്, ദാദ്ര, നാഗര്‍ ഹവേലി, മുംബൈ അടക്കമുള്ള മഹാരാഷ്ട്രയിലെ പ്രദേശങ്ങള്‍ മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ പ്രവേശിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറില്‍ ഉത്തര്‍പ്രദേശിന്റെ മറ്റ് ഭാഗങ്ങളിലേക്കും മണ്‍സൂണ്‍ പ്രവേശിക്കും എന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. തുടര്‍ന്ന് ഒരാഴ്ച്ചയോളം മണ്‍സൂണ്‍ വ്യാപനം മന്ദഗതിയിലായിരിക്കും. ലോ പ്രഷര്‍ പ്രദേശങ്ങള്‍ ദുര്‍ബലമായതാണ് അടുത്തവാരം മണ്‍സൂണ്‍ മന്ദഗതിയിലാവാന്‍ കാരണം. ലോ പ്രഷര്‍ പ്രദേശങ്ങളുടെ ചുഴലിപോലുള്ള കറക്കമാണ് മണ്‍സൂണിന്റെ വേഗത വര്‍ധിപ്പിക്കുന്നത്. പലയിടത്തും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+