കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട് ഇടുക്കിയില്‍, കാലവര്‍ഷം ദുര്‍ബലം!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ മഴ കുറയുന്നു. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായതാണ് മഴ കുറയാന്‍ കാരണം. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മാത്രമാണ് മഴ ലഭിച്ചത്. കോട്ടയം ജില്ലയിലെ കോവയില്‍ ആറ് സെന്റി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയിലെ എനമക്കലില്‍ മൂന്ന് സെന്റിമീറ്ററും സിയാല്‍ കൊച്ചി, മൂന്നാര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ രണ്ട് സെന്റിമീറ്റര്‍ മഴയും ലഭിച്ചു. വരും ദിവസങ്ങളിലും കേരളത്തില്‍ ഒറ്റപ്പെട്ട ശക്തായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.

1

ഇന്ന് രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് 1.8 മുതല്‍ 2.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചിട്ടുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. 28 വരെ തെക്ക്-പടിഞ്ഞാറ് അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറ് അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി മീ വരെ വേഗതയില്‍ അതിശക്തമായ കാറ്റിന് സാധ്യത.

വടക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പറഞ്ഞ കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ആഘാതം കേരളത്തിലും ഉണ്ടാവും. കേരളത്തില്‍ ഓഗസ്റ്റ് 25, 26 തിയതികളിലായി തെക്കന്‍ കേരളത്തിലെ മലയോര മേഖലയില്‍ ഇടിയോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്.

അതേസമയം കനത്ത മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഒന്ന് രണ്ട് സ്ഥലങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ മഴയാണ് അടുത്ത 24 മണിക്കൂറില്‍ പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റിനാണ് കേരള തീരത്ത് സാധ്യതയുള്ളത്. അതുകൊണ്ട് ജാഗ്രത ശക്തമാണ്. ഗുജറാത്ത് തീരങ്ങളിലും മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്.

English summary
Monsoon 2020: rain fall decreased, yellow alert in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X