10 കോടിയുടെ ഭാഗ്യവാൻ നിങ്ങളാണോ? രണ്ടാം സമ്മാനം 10 ലക്ഷം 5 പേർക്ക്, മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാന കേരള ലോട്ടറി വകുപ്പിന്റെ മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. 10 കോടിയാണ് ഒന്നാം സമ്മാനം ലഭിക്കുക.
MA, MB, MC, MD, ME, MG എന്നീ സീരീസുകളിലായിരുന്നു ടിക്കറ്റ് പുറത്തിറക്കിയത്. 5 പേർക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം. കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 45 ലക്ഷം മണ്‍സൂണ്‍ ബംബര്‍ ടിക്കറ്റുകളായിരുന്നു ഇത്തവണ ലോട്ടറി വകപ്പ് അച്ചടിച്ചത്. 250 രൂപയായിരുന്നു ടിക്കറ്റ് വില.

കഴിഞ്ഞ തവണയും 10 കോടിയായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപയായിരുന്നു. എറണാകുളത്ത് വിറ്റ ലോട്ടറിക്കായിരുന്നു കഴിഞ്ഞ തവണ ഒന്നാം സമ്മാനം അടിച്ചത്. കഴിഞ്ഞ തവണ ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി നേടിയ തിരുവനന്തപുരം സ്വദേശിയായ അനൂപ് ലോട്ടറി അടിച്ചതിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞതോടെ പിന്നീട് നടന്ന ബമ്പർ ലോട്ടറികളുടെ വിജയികളാരും തന്നെ തങ്ങളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നില്ല. തങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് ലോട്ടറി വകുപ്പിനോടും ഇവർ അഭ്യർത്ഥിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ഇത്തവണത്തെ വിജയിയും പേര് വിവരങ്ങൾ വെളിപ്പെടുത്തുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും.
തിരുവോണം ബമ്പറിന് സമ്മാനം 5,34, 670 പേർക്ക്
മൺസൂൺ ബമ്പറിന് പിന്നാലെ തിരുവോണം ബമ്പറും സർക്കാർ പ്രഖ്യാപിച്ച് കഴിഞ്ഞു. കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും 25 കോടിയാണ് സമ്മാനം.
ഇത്തവണ ഒന്നാം സമ്മാനമായി 30 കോടി നൽകണമെന്ന ആവശ്യം ലോട്ടറി വകുപ്പ് മുന്നോട്ട് വെച്ചിരുന്നു. എന്നാൽ 25 കോടി തന്നെ നിലനിർത്തി രണ്ടാം സമ്മാനം കൂടുതൽ പേർക്ക് നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കാണ് ലഭിക്കുക. കഴിഞ്ഞ വർഷം രണ്ടാം സമ്മാനമായി അഞ്ചു കോടിയുടെ ഒറ്റസമ്മാനമായിരുന്നു നൽകിയിരുന്നത്. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാംസമ്മാനം. അഞ്ചുലക്ഷം വീതം പത്തുപേർക്ക് നാലാം സമ്മാനവും രണ്ടുലക്ഷംവീതം 10പേർക്ക് അഞ്ചാം സമ്മാനവും ലഭിക്കും.












Click it and Unblock the Notifications