മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ്: പത്ത് കോടി ആരുടെ കൈയില്‍! ടിക്കറ്റ് വിറ്റത് പാലക്കാട്
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. 250 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനം 10 കോടി രൂപയാണ്. MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷവും ഒന്നാം സമ്മാനം 10 കോടി രൂപയായിരുന്നു.
ഇത്തവണ രണ്ടാം സമ്മാനം അഞ്ച് പേര്‍ക്ക് 10 ലക്ഷം രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേര്‍ക്ക്, നാലാം സമ്മാനം 3 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക് എന്നിങ്ങനെയാണ് നല്‍കുക. 5000 രൂപയില്‍ താഴെ സമ്മാനം ലഭിക്കുന്നവര്‍ക്ക് കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും സമ്മാനത്തുക വാങ്ങിക്കാം. 5000 രൂപയില്‍ സമ്മാനം ലഭിക്കുന്നവര്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം.













Click it and Unblock the Notifications