പത്ത് കോടിയുടെ മണ്‍സൂര്‍ ബംപര്‍ അടിച്ച ഭാഗ്യവാൻ എവിടെ? ടിക്കറ്റ് വിറ്റത് കണ്ണൂർ തോട്ടടയിൽ

കണ്ണൂര്‍: പത്ത് കോടിയുടെ മണ്‍സൂര്‍ ബംപര്‍ ഇത്തവണ അടിച്ചിരിക്കുന്നത് കണ്ണൂരിലാണ്. എന്നാല്‍ ഒന്നാം സമ്മാനം സ്വന്തമാക്കിയ ആ ഭാഗ്യവാനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുളള ശ്രീ കാവേരി എന്ന ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത് എന്ന് കണ്ടെത്തിയിട്ടുണ്ട്. മനോജ് എന്ന ഏജന്റില്‍ നിന്നും വാങ്ങിയ ടിക്കറ്റ് വിറ്റത് ഒപി ഖാന്‍ എന്ന ഇതര സംസ്ഥാന തൊഴിലാളിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇദ്ദേഹം കണ്ണൂര്‍ തോട്ടട ഭാഗത്ത് വില്‍പന നടത്തിയ മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി അടിച്ചിരിക്കുന്നത്. 20 വര്‍ഷമായി കേരളത്തില്‍ ജോലികള്‍ ചെയ്യുന്ന ഖാന്‍ 3 വര്‍ഷം മുന്‍പാണ് ലോട്ടറി വില്‍പന ആരംഭിച്ചത്. കാവേരി ഏജന്‍സിയടെ ടിക്കറ്റാണ് വില്‍ക്കാറുളളതെന്നും താന്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചതില്‍ സന്തോഷമുണ്ടെന്നും ഒപി ഖാന്‍ പറയുന്നു.

''തലശ്ശേരി പോകുന്ന വഴിയില്‍ തോട്ടട ഭാഗത്താണ് ആ ടിക്കറ്റ് വിറ്റത്. എന്നാല്‍ ആര്‍ക്കാണ് അത് വിറ്റത് എന്ന് ഓര്‍ക്കുന്നില്ല. ചെറിയ കട ആയത് കൊണ്ട് ടിക്കറ്റിന്റെ ഒന്നോ രണ്ടോ ബുക്ക് മാത്രമേ കൊണ്ട് പോകാറുളളൂ. ഈ ബുക്ക് എടുത്തത് 12 ദിവസം മുന്‍പാണ്. അടിക്കുമെന്നുളള പ്രതീക്ഷയുണ്ടായിരുന്നു. നമ്മുടെ കടയിലേക്ക് ഒരു ഒന്നാം സമ്മാനം വരാനുളള ചാന്‍സ് ഉണ്ടെന്ന് താന്‍ ഇവിടെ പറഞ്ഞിരുന്നു. അങ്ങനെയല്ലേ പറയൂ, പക്ഷേ വരുമെന്ന് കരുതിയില്ല'', ഖാന്‍ പറയുന്നു.

Monsoon Bumper

കണ്ണൂരില്‍ സാധാരണ ബംപര്‍ അടിക്കാത്തത് കൊണ്ട് ആളുകള്‍ മറ്റുളള ജില്ലകളിലെ ടിക്കറ്റുകള്‍ ചോദിച്ച് വരാറുണ്ടെന്ന് ഏജന്‍സി ഉടമയായ മനോജ് പറയുന്നു. ''എറണാകുളത്തേയും തൃശൂരിലേയും തിരുവനന്തപുരത്തേയും പാലക്കാട്ടെയും ടിക്കറ്റുകള്‍ ചോദിച്ചാണ് ആളുകള്‍ വരാറുളളത്. ഭാഗ്യം ഉണ്ടെങ്കില്‍ ഏത് ടിക്കറ്റിനും പൈസ അടിക്കുമെന്നാണ് വിശ്വാസം. പക്ഷേ ഭാഗ്യാന്വേഷികള്‍ക്ക് വേണ്ടത് കൂടുതല്‍ സമ്മാനങ്ങള്‍ അടിക്കുന്ന ജില്ലകളിലെ ടിക്കറ്റുകളാണ്. അതുകൊണ്ട് അവര്‍ക്ക് വേണ്ടത് ഏതാണോ ആ ടിക്കറ്റുകള്‍ ഞങ്ങള്‍ വരുത്തിക്കും'', മനോജ് പറയുന്നു.

ബംപറായി പത്ത് കോടി അടിക്കുന്നത് ആദ്യമായാണ്. ഒരു കോടിയും 75 ലക്ഷവുമൊക്കെ സമ്മാനങ്ങള്‍ ഇതിന് മുന്‍പ് തന്റെ ഏജന്‍സിയില്‍ പലതവണ അടിച്ചിട്ടുണ്ടെന്നും മനോജ് പറയുന്നു. വൈകാതെ തന്നെ ഒന്നാം സമ്മാനം ലഭിച്ചത് ആരെന്ന് അറിയാനായേക്കും. ചിലപ്പോള്‍ പേടിച്ചിട്ട് പുറത്ത് അറിയിക്കാതെ ഇരിക്കുന്നതാവും എന്നും മനോജ് പറയുന്നു.. എന്തായാലും പത്ത് കോടി പോക്കറ്റിലാക്കിയ ആ ഭാഗ്യവാനാരാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് നാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+