Get Updates
Get notified of breaking news, exclusive insights, and must-see stories!

'പണി കഴിഞ്ഞ് റോഡിലൂടെ വീട്ടില്‍ പോവാന്‍ പറ്റാത്ത അവസ്ഥ'; 10 കോടി രൂപ ഏറ്റുവാങ്ങി ബംപർ ജേതാക്കള്‍

തിരുവനന്തപുരം: മണ്‍സൂർ ബംപർ നേടിയ മലപ്പുറത്തെ ഹരിത കർമ്മ സേനാംഗങ്ങള്‍ സമ്മാനത്തുക കൈപ്പറ്റി. സർക്കാറിന്റെ പ്രത്യേക അതിഥികളായി മലപ്പുറത്ത് നിന്നും തിരുവനന്തപുരത്ത് എത്തിയാണ് പത്ത് കോടി രൂപയുടെ സമ്മാനം സ്വീകരിച്ചത്. ആദ്യമായാണ് ലോട്ടറി ജേതാക്കളെ ക്ഷണിച്ചുവരുത്തി സര്‍ക്കാര്‍ സമ്മാനം കൈമാറുന്നത്. പരപ്പനങ്ങാടിയിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ ലീലയും കൂട്ടുകാരായ പത്തുപേരുമാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്.

ഓണം ബംപറിലും ഞങ്ങള്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ടെന്ന് ജേതാക്കള്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി. 'പണിയെടുത്ത്, പണിയെടുത്ത് കുറേ കഷ്ടപ്പെട്ടതാണ്. ഇങ്ങനെ ഒരു അവസരം ലഭിച്ചതില്‍ നന്ദിയുണ്ട്. ഓണത്തിന് മുമ്പ് തന്നെ സമ്മാനം ലഭിക്കുന്നതിനായി ഉദ്യോഗസ്ഥരെല്ലാം നല്ല രീതിയില്‍ പ്രവർത്തിച്ചു. ഹരിതകർമ്മ സേനാംഗങ്ങളെ തിരിഞ്ഞ് നോക്കത്തവരും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാവർക്കും സന്തോഷമായി. പണി കഴിഞ്ഞ് റോഡില്‍ കൂടെ വീട്ടില്‍ പോവാന്‍ പറ്റാത്ത അവസ്ഥയാണ്' ജേതാക്കളിലൊരാളായ അമ്മ പറയുന്നു.

bumper-winner

ഇത്ര വലിയ പരിപാടിയായി പൈസ തന്നതില്‍ വലിയ സന്തോഷം. നാളെ മുന്‍സിപ്പാലിറ്റിയില്‍ ഞങ്ങളുടെ വക വലിയ ആഘോഷം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരു കുടുംബം പോലെ ജീവിക്കുന്നവരാണ്. ഓണം ബംപർ എന്നോ എടുത്തുവെച്ചു. 24 പേർ കുടിയാണ് ടിക്കറ്റ് എടുത്തത്. മണ്‍സൂണ്‍ ബംപർ അടിക്കുന്നത് മുമ്പ് തന്നെ നാലമ്പല ദർശനം നടത്തുമെന്ന് പറഞ്ഞിരുന്നു. സമ്മാനം ലഭിച്ചതിന് പിന്നാലെ ആ യാത്ര നടത്തി. അപ്പോഴാണ് ഓണം ബംപർ എടുത്തത്. സമ്മാനത്തുക കൊണ്ട് സ്ഥലം വാങ്ങി വീടുവെക്കണമെന്നുണ്ട്. ദുരിതങ്ങളെല്ലാം ഇനി തീരുമെന്നാണ് കരുതുന്നത്. കടങ്ങളൊക്കെ തീർക്കണം.- ജേതാക്കളിലൊരാളായ ലക്ഷ്മി പറഞ്ഞു.

അപ്രതീക്ഷിതമായിട്ടാണ് ഞാനും ഈ സംഘത്തില്‍പ്പെടാന്‍ കാരണമായതെന്നാണ് മറ്റൊരു സ്ത്രീ പറയുന്നു. 25 രൂപയിട്ടാണ് ടിക്കറ്റ് വാങ്ങിയത്. പാലക്കാടാണ് ടിക്കറ്റ് അടിച്ചത് എന്ന് അറിഞ്ഞപ്പോള്‍ ആദ്യം സമ്മാനത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല. പിന്നീട് വിശദമായി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ഞങ്ങള്‍ക്കാണെന്ന് മനസ്സിലായതെന്ന് ജേതാക്കളിലൊരാള്‍ വ്യക്തമാക്കി.

ലോട്ടറി അടിച്ചെന്ന് കരുതി ഹരിത കർമ്മ സേനയിലെ ജോലി ഒഴിവാക്കില്ല. കഴിഞ്ഞ മൂന്ന് വർഷമായി അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. കഴിയുന്നിടത്തോളം ജോലിയില്‍ തുടരം. പ്രായമായവരൊക്കെ കൂട്ടത്തിലുണ്ട്. അവർക്കൊക്കെ ഈ സമ്മാനത്തുക വലിയ ആശ്വാസമായിരിക്കുമെന്നും ലക്ഷ്മി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+