സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു; തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. കാലവര്‍ഷം ശക്തമാകുന്നതായാണ് വിവരം. സംസ്ഥാതനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. ചില സ്ഥലങ്ങളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യാന്‍ ഇടയുണ്ടെന്നും വിവരങ്ങളുണ്ട്.
വെളളിയാഴ്ചയ്ക്ക് ശേഷവും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. തെക്കന്‍ കേരളത്തിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ശക്തമായ കാറ്റിനും സാധ്യത.ുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

ഒരിടവേളയ്ക്ക് ശേഷമാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ആന്ധ്രാപ്രദേശിനും ഒഡിഷയ്ക്കും ഇടയ്ക്ക് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.












Click it and Unblock the Notifications