കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് വല്ലതും വാങ്ങാന്നു വച്ചാൽ.... മഴയല്ലേ, നല്ല പൊളിപ്പൻ മഴ! കച്ചവടക്കാർക്കും തിരിച്ചടി....

അവധി ദിവസമായ ഞായറാഴ്ച നല്ല തിരക്ക് പ്രതീക്ഷിച്ച വ്യാപാരികൾക്കും മഴ പെയ്തത് തിരിച്ചടിയായി.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ ഓണവിപണിയെയും പ്രതികൂലമായി ബാധിച്ചു. ഓണം, ബക്രീദ് ആഘോഷങ്ങൾക്ക് മുൻപുള്ള ഞായറാഴ്ചയായിരുന്ന ആഗസ്റ്റ് 27നും ഓണവിപണിയിൽ കാര്യമായ തിരക്കനുഭവപ്പെട്ടില്ല. പലയിടത്തും രാവിലെ മുതൽ പെയ്ത മഴയാണ് ആളുകളെ വീടിനുള്ളിൽ തന്നെയിരുത്തിയത്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഉടൻ തുറക്കും?അമിക്കസ് ക്യൂറി വരുന്നു, പാടില്ലെന്ന് രാജകുടുംബം..പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഉടൻ തുറക്കും?അമിക്കസ് ക്യൂറി വരുന്നു, പാടില്ലെന്ന് രാജകുടുംബം..

കാസർകോട് ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം! സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചു, പോലീസ് നോക്കിനിന്നു കാസർകോട് ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം! സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചു, പോലീസ് നോക്കിനിന്നു

അവധി ദിവസമായ ഞായറാഴ്ച നല്ല തിരക്ക് പ്രതീക്ഷിച്ച വ്യാപാരികൾക്കും മഴ പെയ്തത് തിരിച്ചടിയായി. വഴിയോര കച്ചവടക്കാരെയാണ് മഴ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. പൂക്കച്ചവടക്കാർക്കും വഴിയോര വസ്ത്ര വിൽപ്പനക്കാർക്കും മഴ പെയ്തതോടെ സ്ഥലം കാലിയാക്കേണ്ടി വന്നു.

onamshopping

മഴ ഏറ്റവും കൂടുതൽ ബാധിച്ചത് പൂക്കച്ചവടക്കാരെയാണ്. മഴ പെയ്യുന്നത് എന്നും പതിവായതോടെ പലരും പൂ വാങ്ങാൻ മടിക്കുന്നതായാണ് കച്ചവടക്കാർ പറയുന്നത്. തമിഴ്നാട്ടിലെ സേലം, ഹൊസൂർ, ദിണ്ടിഗൽ, കർണ്ണാടകയിലെ ഗുണ്ടൽപേട്ട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വൻ വില നൽകിയാണ് കച്ചവടക്കാർ പൂക്കളെത്തിച്ചത്. എന്നാൽ സംസ്ഥാനത്ത് മഴ
തുടരുന്നതിനാൽ പൂക്കളൊന്നും പ്രതീക്ഷിച്ചത് പോലെ വിറ്റുപോകുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.

ചെറുകിട വസ്ത്ര വിൽപ്പനക്കാരാണ് മഴ പ്രതികൂലമായി ബാധിച്ച മറ്റൊരു വിഭാഗം. ഓണം, പെരുന്നാൾ ആഘോഷങ്ങൾ മുന്നിൽക്കണ്ട് പുത്തൻ ട്രെൻഡുകളായ വസ്ത്രങ്ങളാണ് പലരും വിൽപ്പനയ്ക്കെത്തിച്ചത്. എന്നാൽ മഴ കാരണം പലരും നഗരത്തിലേക്കിറങ്ങാൻ മടിക്കുന്നത് ഇവരെയും പ്രതികൂലമായി ബാധിക്കുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം നഗരത്തിൽ വൈകീട്ട് മുതൽ കനത്ത മഴയാണ് പെയ്തത്. രാത്രി വരെ മഴ തുടർന്നതിനാൽ മിക്കവരും വീടുകളിൽ നിന്ന് നഗരത്തിലേക്കിറങ്ങിയതുമില്ല. മഴ മാറിനിൽക്കുന്ന ദിവസങ്ങളിൽ ഓണവിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് നഗരത്തിലെ കച്ചവടക്കാരും.

English summary
monsoon continues in kerala, and affects onam market.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X