Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കാലവര്‍ഷം വൈകും

ദില്ലി: കേരളത്തില്‍ കാലവര്‍ഷം എത്താന്‍ വൈകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പ്രതീക്ഷിച്ചതിലും ആറ് ദിവസം വൈകി ജൂണ്‍ ഏഴിന് മാത്രമേ സംസ്ഥാനത്ത് കാലവര്‍ഷം എത്തൂ. ഇത് നാലു ദിവസം അങ്ങോട്ടോ ഇങ്ങട്ടോ മാറാം എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ വര്‍ഷകാലമെത്തുന്നതിനെയും ഇത് ബാധിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ മണ്‍സൂണ്‍ മെയ് 28നും 30നും ഇടയില്‍ എത്തുമെന്നായിരുന്നു സ്വകാര്യ ഫോര്‍കാസ്റ്റിങ് ഏജന്‍സി സ്‌കൈമെറ്റിന്റെ പ്രവചനം.

Rain

കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം തെറ്റിയത്. മണ്‍സുണിന്റെ വൈകിയെത്തല്‍ അസാധാരണമായ പ്രതിഭാസമൊന്നുമല്ലെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ സിങ് റാത്തോര്‍ പ്രതികരിച്ചു.

വരും ദിവസങ്ങള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേനല്‍മഴ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നാല് സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാടും ആലപ്പുഴയിലുമാണ് കഴിഞ്ഞ ദിവസം കൂടിയ ചൂട് രേഖപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+