നാശംവിതച്ച് ഉരുൾപൊട്ടൽ; നാല് മരണം, എട്ട് പേർ മണ്ണിനടിയിൽ... അഞ്ച് വീടുകൾ ഒലിച്ചുപോയി...
പ്രദേശത്തെ അഞ്ച് വീടുകൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വടക്കൻ കേരളത്തിൽ പലയിടത്തും ഉരുൾപൊട്ടൽ. താമരശേരി കട്ടിപ്പാറ കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. എട്ട് പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്തെ അഞ്ച് വീടുകൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
Recommended Video

കരിഞ്ചോലയിലെ അബ്ദുൾ സലീമിന്റെ മകൾ ദിൽന(9)യും സഹോദരൻ ഷബഹാസുമാണ് മരിച്ചവരിൽ രണ്ടുപേർ. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കരിഞ്ചോലയിൽ പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. താമരശേരിക്ക് പുറമേ, ബാലുശേരി, പുല്ലൂരാംമ്പാറ, കക്കയം, തിരുവമ്പാടി, സണ്ണിപ്പടി, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുൾപൊട്ടിയിരുന്നു.

വീടുകൾ...
വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് താമരശേരി കരിഞ്ചോലയിൽ ഉരുൾപൊട്ടിയത്. ശക്തമായ ഉരുൾപൊട്ടലിൽ മരുഞ്ചെരുവിൽ ഉണ്ടായിരുന്ന അഞ്ച് വീടുകൾ പൂർണ്ണമായും ഒലിച്ചുപോയി. ഈ വീടുകളിലുണ്ടായിരുന്ന 12 പേരാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ ഉരുൾപൊട്ടൽ ഭീഷണി മുന്നിൽക്കണ്ട് പ്രദേശത്തെ രണ്ട് കുടുംബങ്ങൾ കഴിഞ്ഞദിവസം വീട് ഉപേക്ഷിച്ച് പോയിരുന്നു. കട്ടിപ്പാറ കരിഞ്ചോലയ്ക്ക് പുറമേ പുല്ലൂരാമ്പാറ, സണ്ണിപ്പടി, ബാലുശേരി എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. ഇവിടങ്ങൾ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒട്ടേറെ വീടുകൾ തകർന്നു. വ്യാപക കൃഷിനാശമുണ്ടായി.

വയനാട്ടിൽ...
ശക്തമായ മഴയെ തുടർന്ന് താമരശേരി ചുരത്തിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ചുരത്തിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ കൊടുവള്ളി, പൂനൂർ, ഈങ്ങാപ്പുഴ എന്നിവിടങ്ങളിൽ നദികളും തോടുകളും കരകവിഞ്ഞൊഴുകി ഗതാഗതം തടസപ്പെട്ടു. കനത്ത മഴയിൽ ചുരങ്ങളിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടതോടെ വയനാട് ജില്ല ഒറ്റപ്പെട്ടു. നിലവിൽ കുറ്റ്യാടി ചുരത്തിലൂടെ മാത്രമാണ് വാഹന ഗതാഗതമുള്ളത്. അതിനിടെ, കോഴിക്കോട് കക്കയം ഡാം തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

റോഡുകൾ തകർന്നു...
കണ്ണൂർ ജില്ലയുടെ മലയോര മേഖലയിലും വ്യാപക നാശനഷ്ടമുണ്ടായി. ഇരിട്ടി, ചെറുപുഴ, മക്കൂട്ടം എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ശക്തമായ മഴയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇരിട്ടി-കുടക് റോഡിലും, കണ്ണൂർ-ചെറുപുഴ റോഡിലും ഗതാഗതം തടസപ്പെട്ടു. മലപ്പുറം ജില്ലയിലെ എടവണ്ണയിലെ ചാത്തല്ലൂരിലും വ്യാഴാഴ്ച രാവിലെ ഉരുൾപൊട്ടലുണ്ടായി. അപകടസാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്തെ ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചാലിയാർ പുഴ പലയിടത്തും കരകവിഞ്ഞാണ് ഒഴുകുന്നത്. കടലിൽ കാണാതായ താനൂർ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പൊന്നാനിയിൽ നിന്ന് കണ്ടെത്തി.

ദുരന്തനിവാരണ സേന...
കാലവർഷക്കെടുതി രൂക്ഷമായതിനാൽ ദേശീയ ദുരന്തനിവാരണ സേന കോഴിക്കോടെത്തി. രാവിലെ കളക്ട്രേറ്റിൽ യോഗം ചേർന്നശേഷം ദുരന്തനിവാരണ സേന താമരശേരിയിലും ദുരന്തബാധിത മേഖലകളിലും രക്ഷാപ്രവർത്തനം ആരംഭിച്ചു. പാലക്കാട് ജില്ലയിൽ മംഗലം ഡാമിന് സമീപത്തും ഉരുൾപൊട്ടലുണ്ടായി. കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശമുണ്ടായെന്നാണ് റിപ്പോർട്ട്. മഴ ശക്തമായി തുടരുന്നതിനാൽ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി നൽകി. കണ്ണൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications