മഴപ്പേടി; ഞായറാഴ്ച വരെ തെക്കന്‍ കേരളത്തിന് നിര്‍ണായകം, മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ പെയ്ത കനത്ത മഴയിലും കാറ്റിലും തെക്കന്‍ കേരളത്തില്‍ വ്യാപക നാശനഷ്ടം. തിരുവനന്തപുരം കുളത്തൂരുള്ള ആകാശവാണി ട്രാന്‍സ്മിഷന്‍ ടവര്‍ തകര്‍ന്ന് തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള ആകാശവാണി പ്രക്ഷേപണം മുടങ്ങി.
നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും മഴ ഒരു പോലെ നാശം വിതച്ചു. കൊച്ചിയുള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഞായറാഴ്ച രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത അറിയിച്ചിട്ടുണ്ട്.

മണിയ്ക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും. മത്സ്യത്തൊഴിലാളികള്‍ കരുതിയിരിയ്ക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം. ജില്ലാ കളക്ടര്‍മാര്‍ മുന്‍കരുതലെടുക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications