കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങളില്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലായിരിക്കും മഴ ശക്തിപ്രാപിക്കുക. മുന്നറിയിപ്പിന്‍റെ ഭാഗമായി ജൂൺ 21 ന് കാസർഗോഡ് ജില്ലയിലും ജൂൺ 22 ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

<strong> ഷാനിമോളെ ഇറക്കി അരൂര്‍ പിടിക്കാന്‍ യുഡിഎഫ്: അര് വന്നാലും വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് എല്‍ഡിഎഫ്</strong> ഷാനിമോളെ ഇറക്കി അരൂര്‍ പിടിക്കാന്‍ യുഡിഎഫ്: അര് വന്നാലും വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് എല്‍ഡിഎഫ്

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാലവര്‍ഷത്തെ സജീവമാക്കുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 23 ന് കാലവര്‍ഷം ശക്തമാകും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ആന്‍ഡമാനിലും കനത്ത മഴ ഈ സമയത്ത് പ്രതീക്ഷിക്കാം.

rain

പതിവിലും പത്ത് ദിവസം വൈകിയാണ് മഴയുടെ വരവെങ്കിലും മഴയുടെ അളവില്‍ ആശങ്കപ്പെടാനില്ലെന്നാണ് കലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നുന്നത്. ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 41 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്.വായു ചുഴലിക്കാറ്റും കലവര്‍ഷം ദുര്‍ബലമാകുന്നതിന് കാരണമായി.

യോല്ലോ അലെർട് പ്രഖ്യാപിക്കപ്പെട്ട ജില്ലകൾ

ജൂൺ 20 ന് എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
ജൂൺ 21 ന് എറണാകുളം, ഇടുക്കി, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ജൂൺ 22 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്‌, മലപ്പുറം, വയനാട്
ജൂൺ 23 ന് കോഴിക്കോട്, കാസർഗോഡ്
ജൂൺ 24 ന് എറണാകുളം, കണ്ണൂർ, കാസർഗോഡ്

<strong>ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യ; വന്‍പദ്ധതികളുമായി നയപ്രഖ്യാപന പ്രസംഗം</strong>ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യ; വന്‍പദ്ധതികളുമായി നയപ്രഖ്യാപന പ്രസംഗം

English summary
Monsoon hits in kerala coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X