സംസ്ഥാനത്ത് രാത്രി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 5 ജില്ലക്കാർ സൂക്ഷിക്കുക, കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. രാത്രി കേരളത്തിൽ 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, വയനാട്. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത ഉള്ളത്.
ഈ ജില്ലകളിൽ നേരിയ മഴയ്ക്കും മറ്റെല്ല ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത ഉള്ളതായി ആണ് അറിയിപ്പ്. മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ ശക്തമായി വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

അതേസമയം ഞായറാഴ്ച എറണാകുളം ജില്ലയിൽ പ്രഖ്യാപിച്ച പ്രകാരം ഓറഞ്ച് അലർട്ട് തുടരുകയാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം ഉണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്ന് നിർദ്ദേശം ഉണ്ട്.
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാലാം തിയതി രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട് എന്നും വേഗത സെക്കൻഡിൽ 45 സെറ്റി മീറ്ററിനും സെറ്റി മീറ്ററിനും ഇടയിൽ മാറി വരാനാണ് സാധ്യത ഉള്ളതെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാൻ നിർദ്ദേശം ഉണ്ട്. കടൽക്ഷോഭം രൂക്ഷം ആകാൻ ഉള്ള സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതർ നിർദ്ദശം നൽകിയാൽ മാറിത്താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടി സൂക്ഷിക്കണം.
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചാൽ തമ്മിൽ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ സഹായിക്കും . മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. അതേസമയം ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയിട്ടുള്ള വിനോദങ്ങളും ഒഴിവാക്കണം.












Click it and Unblock the Notifications