അന്തരീക്ഷച്ചുഴി; ഞായറാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലക്കാർ ശ്രദ്ധിക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ വകുപ്പ്. ജൂണിൽ ഇതുവരെ പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. ഇത്തവണ കാലവർഷം ഏറെ വൈകിയാണ് സംസ്ഥാനത്ത് എത്തിയത്. അതേസമയം, വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരത്തിനടുത്തായി രൂപം കൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനം കാരണം വരുംദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

27ന് ഇടുക്കി ജില്ലയിൽ യെല്ലോ അലേർട്ട് ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും ഓറഞ്ച് അലേർട്ടിന് സമാനമായ മഴ പ്രതീക്ഷിക്കാം എന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. അതായത് 24 മണിക്കൂറിൽ 115. 6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ മഴ ലഭിക്കുന്ന അവസ്ഥ ഉണ്ടാവാം. 26 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് കാലാവസ്ഥ വകുപ്പ് സാധ്യത പ്രവചിച്ചിരിക്കുന്നത്.












Click it and Unblock the Notifications