Get Updates
Get notified of breaking news, exclusive insights, and must-see stories!

വരും മണിക്കൂറിൽ 5 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും കിഴക്കൻ മേഖലയിൽ പരക്കെ മഴ കിട്ടാനാണ് സാധ്യത. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. അടുത്ത മണിക്കൂറിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയോടൊപ്പം മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Rain

ഞായറാഴ്ച മുതൽ കാലാവർഷം ശക്തമാകും. നാളെ പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ എടവപ്പാതി സജീവമാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിച്ചത്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അന്തരീക്ഷ ചുഴലിയുടെ സ്വാധീനം ഉള്ളതിനാൽ മിക്ക ജില്ലകളിലും ശക്തമായ മഴയക്കോ അതിശക്തമായ മഴയ്ക്കോ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളം മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ബിപർജോയ് ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെ തീവ്രന്യൂനമർദ്ദമായി മാറി. വരുന്ന 6 മണിക്കൂറിൽ ശക്തി കുറഞ്ഞ ന്യൂനമർദ്ദമായി മാറും. ​ഗുജറാത്തിൽ നിന്ന് രാജസ്ഥാനിന്റെ തെക്ക് പടിഞ്ഞാൻ് മേഖലകളിലേക്ക് ആണ് ബിപോർജോയ് പ്രവേശിച്ചത്. നിലവിൽ 10 കിലോ മീറ്റർ വേ​ഗതയിലാണ് സ‍ഞ്ചരിക്കുന്നത്. രാജസ്ഥാനിലെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴയാണ് ഇപ്പോൾ ലഭിക്കുന്നത്. മണിക്കൂറിൽ 65 കിലോ മീറ്റർ വരെ വേ​ഗതയിൽ കാറ്റടിക്കാൻ സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തെക്കൻ രാജസ്ഥാനിൽ അതിശക്തമായ മഴയ്ക്ക് സാധ്യകയുള്ളതായാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതുകൊണ്ട് ജൂൺ 16, 17 തിയതികളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയക്ക് സാധ്യത ഉണ്ടെന്ന് ഐ എം ഡി ഡയറക്ടർ ജനറൽ ഡോ.മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+