Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലേക്കുള്ള കാലവർഷക്കാറ്റ് ദുർബലം; 3 ദിവസം മഴ കുറയും

തിരുവനന്തപുരം: കേരളത്തിലേയ്ക്കുള്ള കാലവർഷ കാറ്റ് ദു‌ർബലമായതിനാൽ സംസ്ഥാനത്ത് മൂന്ന് ദിവസം നിലവിൽ ലഭിക്കുന്നതിനെക്കാൾ മഴ കുറയും എന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറയിപ്പ്. അടുത്ത ദിവസങ്ങളിൽ മുന്നറിയിപ്പോ അലർട്ടോ ഇല്ല.

ബിപോർ ജോയ് ചുഴലിക്കാറ്റ് കാലവർഷ കാറ്റിനെ ശക്തിപ്പെടുത്താൻ കാരണം ആയിരുന്നുവെങ്കിലും കേരളതീരത്തു നിന്ന് അകന്ന് ഗുജറാത്ത് തീരത്ത് എത്തിയതോടെ സ്വാധീനം നഷ്ടപ്പെട്ടു. കാലവർഷ കാറ്റ് ദുർബലമാകാൻ കാരണം ഇതാണ്. അടുത്ത ആഴ്ചയോടെ കാറ്റ് ശക്തി പ്രാപിച്ച് വ്യപക മഴയ്ക്ക് സാധ്യതയുണ്ട്.

Rain

18 വരെ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40- 45 കിലോമീറ്റർ വരെ കാറ്റടിക്കാൻ സാധ്യത ഉണ്ട്. ചില സമയങ്ങളിൽ മണിക്കൂറില്‌ 55 കിവോ മീറ്റർ വേ​ഗതിയിലാകും കാറ്റ് അടിക്കുക. കാറ്റിനിം മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം പാടില്ലെന്നാണ് നിരർദ്ദേശം.

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തനിവാര അതോറിറ്റി പ്രത്യേക ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുമുണ്ട്.

അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം . മത്സ്യബന്ധന ബോട്ട്, വള്ളം മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം .ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിതമായി അകലം പാലിക്കണം.

അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് വ്യാഴാഴ്ച ഗുജറാത്ത് തീരം തൊടും എന്നാണ് നിലവിൽ കരുതുന്നത്. ചുഴലിക്കാറ്റ് സാഹചര്യം കണക്കിലെടുത്ത് സൗരാഷ്ട്ര, ദ്വാരക, കച്ച് തീരമേഖലയിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബിപോർജോയ് ചുഴലിക്കാറ്റ് കനത്ത മഴയ്ക്കും അതോടൊപ്പം വലിയ നാശനഷ്ടങ്ങൾക്കും കാരണമാകും എന്നാണ് കരുതുന്നത്.

ഗുജറാത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യക. ബിപോർജോയ് ചുഴലിക്കാറ്റ് മുംബൈ തീരത്ത് നിന്ന് നീങ്ങി. വ്യാഴാഴ്ച മാണ്ഡ്വിക്കും കറാച്ചിക്കും ഇടയിൽ ബിപോർജോയ് കര തൊടാനാണ് സാധ്യത. കച്ചിലും സൗരാഷ്ട്രയിലും വരുന്ന 24 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതായി മുംബൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+