Get Updates
Get notified of breaking news, exclusive insights, and must-see stories!

സമീപകാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍; ഇനി പ്രതീക്ഷ ജൂലായിയില്‍; 5 ദിവസം ശക്തമായ മഴ

തിരുവനന്തപുരം: പ്രവചിച്ചതിലും വൈകിയാണ് സംസ്ഥാനത്ത് കാലവർഷം ഇത്തവണ എത്തിയത്. ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ജൂൺ മാസത്തിൽ ലഭിച്ച മഴ കുറവാണ്. സമീപകാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമായിരുന്നു ഇത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് അനുസരിച്ച് കേരളത്തിൽ ഇതുവരെ ലഭിച്ചത് 260. 3 മില്ലി മീറ്റർ മഴയാണ്. 648. 3 മില്ലി മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 269 മില്ലി മീറ്റർ മഴ ലഭിച്ചത്. 60 ശതമാനമാണ് കുറവ്. ഇതിന് മുമ്പ് 47 വർഷം മുമ്പ് 1967 ലാണ് ഇത്ര കുറവ് മഴ ലഭിച്ചത്.

Rain monsoon

50 ശതമാനം പോലും മഴ ലഭിക്കാത്ത ജില്ലകൾ ഉണ്ട്. കണക്കുകൾ പ്രകാരം ഒമ്പത് ജില്ലകളിൽ 50 ശതമാനം പോലും മഴ ലഭിച്ചിട്ടില്ല. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തിരുവനന്തപുരം ജില്ലകളിലാണ് 50 ശതമാനത്തിന് മുകളിൽ മഴ ലഭിച്ചത്.

എറ്റവും കുറവ് മഴ വയനാട് ജില്ലയിലാണ് ലഭിച്ചത്. 22 ശതമാനം ആണ് മഴ ലഭിച്ചത്. 703.6 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. ലഭിച്ചത് 153. 3 മില്ലി മീറ്റർ മഴയാണ്. കോഴിക്കോട് ജില്ലയിൽ 74 ശതമാനം കുറവ് മഴ ആണ് ജൂൺ മാസത്തിൽ ലഭിച്ചത്.

ഇടുക്കിയിൽ 71 ശതമാനമാണ് കുറവ്, പാലക്കാട് 67 ശതമാനവും കാസർഗോഡ് 61 ഷതമാനവും, മലപ്പുറം 63 ശതമാനവും, തൃശൂർ 60 ശതമാനവും പത്തനംതിട്ടയിൽ 32 ശതമാനവും ലഭിച്ചു. കോട്ടയത്ത് 59 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കൊല്ലത്ത് 35 ഉം എറണാകുളത്ത് 48 ശതമാനവും കുറവ് ഉണ്ടായി. കണ്ണൂർ 58, ആലപ്പുഴ 39, തിരുവനന്തപുരം 47 എന്നിങ്ങനെയാണ് കുറവ് ഉണ്ടായത്.

അതേസമയം ജൂലായി മാസത്തിൽ കാര്യപ്പെട്ട മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആഴ്ചയോടെ മാറ്റം ഉണ്ടാകുമെന്നാണ് കാലവസ്ഥ വകുപ്പും നൽകുന്നത്. അടുത്ത അഞ്ച് ദിവസം കനത്ത മഴയക്ക് സാധ്യതയുണ്ട്.

വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയക്ക് ഉള്ള മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം തിയതി ആറ് ജില്ലകളിലാണ് ഓറ‍ഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാലാം തിയതി വയനാട്, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും മൂന്നാം തിയതി കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ആണ് ഓറഞ്ച് അലേർട്ട്. ഇന്ന് എവിടേയും മുന്നറിയിപ്പ് ഇല്ല.

രണ്ടാം തിയതി ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജിലക്കളിൽ മൂന്നാം തിയതിയാണ് മഴ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ആണ് നാലാം തീയതി മഴ മുന്നറിയിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+