Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്ക് നേരിയ ശമനം: ഇടുക്കിയില്‍ ഒരിടത്തുകൂടി ഉരുള്‍പൊട്ടല്‍, ഇടമലക്കുടി ഒറ്റപ്പെട്ടു!!

തൊടുപുഴ: ശക്തമായ മഴയില്‍ ഇടുക്കി ജില്ലയിലെ മിക്ക ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലിയിലാണ്. ഇടമലക്കുടി ആദിവാസിക്കുടി പൂര്‍ണമായും ഒറ്റപ്പെട്ട നിലിയിലാണ്. മഴക്കെടുതികളാല്‍ പുറത്തു നിന്നും ആര്‍ക്കും ഇടമലക്കുടിയിലേക്ക് എത്തപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ്. നിലവില്‍ മഴക്ക് നേരിയ ശമനം ഉണ്ടെങ്കിലും വിവിധ ഇടങ്ങളില്‍ മഴക്കെടുതികളില്‍ നിന്ന് മോചിതരാകാതെയാണ് ജനങ്ങള്‍ കഴിയുന്നത്. മാട്ടുപ്പെട്ടിയില്‍ വെള്ളസ്വാമിയെന്ന ആളുടെ പുരയിടത്തിലാണ് ഏറ്റവും ഒടുവില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

ഇതോടെ വിവിധ ഇടങ്ങളിലായി അഞ്ചോളം പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി.കാലവര്‍ഷ കെടുതിയില്‍ ജില്ലയില്‍ ഇതുവരെ 10കോടി രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് പ്രാഥമിക കണക്കുകള്‍. 1200 ഹെക്ടറിലധികം കൃഷിയിടങ്ങള്‍ മഴയില്‍ നശിച്ചു. പ്രധാനമായും മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലെ കൃഷിയിടങ്ങളാണ് ഏറ്റവും കൂടുതലായി നശിച്ചത്. പലയിടങ്ങളിലും ഗ്രാമീണ റോഡുകള്‍ ഭാഗികമായി നശിച്ച അവസ്ഥയിലാണ്. ജില്ലയില്‍ മൂന്നൂറോളം വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇടുക്കി, ദേവികുളം, പീരുമേട്, ഇളംദേശം ബ്ലോക്കുകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്.

rain11-

Recommended Video

cmsvideo
    Morning News Round Up | Fifa World Cup 2018 | Monsoon In Kerala | Oneindia Malayalam

    ജില്ലയിലെ പ്രധാന പ്രദേശങ്ങളിലെല്ലാം മഴക്കെടുതിയില്‍ വൈദ്യുതി നിശ്ചലമായിട്ട് ദിവസങ്ങളോളം ആയിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഒറ്റപ്പെട്ട ആദിവാസി മേഖലകളിലും ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ട വീടുകളിലും വൈദ്യുതി തകരാറിലായിട്ട് നാലു ദിവസത്തോളമായി. പലയിടങ്ങളിലും ഒരാഴ്ചയിലേറെ സമയമെടുത്തുമാത്രമേ വൈദ്യുതി കണക്ഷനുകള്‍ പുര്‍ക്രമീകരിക്കാന്‍ സാധിക്കും എന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതും ഈ വര്‍ഷമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയിലെ പ്രധാന അണക്കെട്ടുകളിലേക്കുള്ള ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി, മുല്ലപെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് വര്‍ദ്ധിച്ചു. നിലവില്‍ തുര്‍ച്ചയായി പെയ്യ്തുകൊണ്ടിരുന്ന മഴക്ക് ജില്ലയില്‍ ശമനമുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+