വേനല്‍ച്ചൂടില്‍ ആശ്വാസം,കേരളത്തില്‍ കാലവര്‍ഷം മെയ് 30നു മുന്‍പേ...
30നു മുന്‍പേ എത്താനും സാധ്യതയുണ്ട്.
ദില്ലി: കടുത്ത വേനല്‍ച്ചൂടില്‍ വിയര്‍ത്തുപൊള്ളുന്ന മലയാളികള്‍ക്ക് ആശ്വാസവാര്‍ത്ത. കേരളത്തില്‍ കാലവര്‍ഷം മെയ് 30ന് എത്തുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
30നു മുന്‍പേ എത്താനും സാധ്യതയുണ്ട്.
സാധാരണയായി ജൂണ്‍ 1 നാണ് കേരളത്തില്‍ മഴയെത്തുക. ഇത്തവണ 96% മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. നെല്‍കൃഷിയടക്കമുള്ള വിളകള്‍ക്ക് ഇത് ഗുണകരമാകുമെന്നാണ് പ്രീതീക്ഷിക്കുന്നത്. കനത്ത ഉഷ്ണത്തിന് പരിഹാരമുണ്ടാകുമെന്നു തന്നെയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന.

കേരളത്തില്‍ കാലവര്‍ഷം എത്തുന്നതിനു മുന്നോടിയായി ആന്‍ഡമാനില്‍ പ്രതീക്ഷിച്ചതിലും മുന്‍പേ കാലവര്‍ഷമെത്തിയിരുന്നു. കാലവര്‍ഷത്തെ പ്രതീകൂലമായി ബാധിക്കുന്ന എല്‍ നിനോയുടെ ഭീഷണി ഇത്തവണ ഇല്ലെന്നുള്ളതും പ്രതീക്ഷ നല്‍കുന്നുണ്ട്.












Click it and Unblock the Notifications