Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് കാലവർഷം നാളെ എത്തും; കനത്ത മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Recommended Video

cmsvideo
    സംസ്ഥാനത്ത് കാലവര്‍ഷം നാളെ എത്തും

    തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം നാളെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണ ജൂൺ ഒന്നോട് കൂടിയെത്താറുള്ള കാലവർഷം ഇത്തവണ ഒരാഴ്ചയോളം വൈകിയാണ് എത്തുന്നത്. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ജൂൺ ഒമ്പതോട് കൂടി ശക്തി പ്രാപിക്കുമെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.

    ശനി ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 9, 10 തീയതികളിൽ സംസ്താനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 10ന് പത്തനംതിട്ട, ഇടുക്കി, തൃശൂർ കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകുന്നത്.

    rain

    മുന്നറിയിപ്പിനെ തുടർന്ന് സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചിട്ടുണ്ട്. കേരളാ കർണാടക തീരങ്ങളിൽ 36 മുതൽ 45 വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്.

    അതേ സമയം ഉത്തരേന്ത്യയിൽ വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര പറയുന്നത്. രാജസ്ഥാനും ഉത്തർപ്രദേശും അടക്കമുള്ള സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ 47 ഡിഗ്രി വരെയാണ് ചൂട്. 50.8 ഡിഗ്രി സെൽഷ്യസാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+