കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, മരങ്ങള്‍ കടപുഴകി, മലയോരം ഇരുട്ടില്‍!! വീടുകള്‍ തകര്‍ന്നു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ചുഴലിക്കാറ്റും. മലയോര മേഖലയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. വാഹനത്തിന് മുകളിലേക്ക് മരം കടപുഴകി വീണു. വൈദ്യുതി ബന്ധം തടസപ്പെട്ടിരിക്കുകയാണ്. ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്.

പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. വന്‍ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. രണ്ടുവീടുകള്‍ തകര്‍ന്നു. തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്. സംസ്ഥാനത്ത് ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ മഴ തുടരും. മാനന്തവാടിയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയെ കണ്ടെത്തിയിട്ടില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ....

 മലയോരത്ത് ചുഴലിക്കാറ്റ്

മലയോരത്ത് ചുഴലിക്കാറ്റ്

കോഴിക്കോട്ടെ മലയോര മേഖലകളിലാണ് കനത്ത നഷ്ടമുണ്ടായത്. കാവിലംപാറ, മരുതാംകര എന്നിവടങ്ങളില്‍ മഴയും ചുഴലിക്കാറ്റും നാശംവിതച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഈ മേഖലയില്‍ ചുഴലിക്കാറ്റടിച്ചത്. വൈദ്യുതി ബന്ധം പലയിടത്തും തകരാറിലായിട്ടുണ്ട്.

വാഹനത്തിന് മുകളിലേക്ക് മരംവീണു

വാഹനത്തിന് മുകളിലേക്ക് മരംവീണു

നിരവധി മരങ്ങള്‍ കടപുഴകി വീണു. പുതുപ്പാടിയില്‍ വാഹനത്തിന് മുകളിലേക്കാണ് ഒരു മരം വീണത്. തലനാരിഴയ്ക്കാണ് ഇവിടെ വന്‍ അപകടം ഒഴിവായത്. പല പ്രദേശങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. ശനിയാഴ്ച വൈകീട്ട് തുടങ്ങിയ മഴയുടെ തീവ്രത അല്‍പ്പം കുറഞ്ഞിട്ടുണ്ട്.

രണ്ടുവീടുകള്‍ തകര്‍ന്നു

രണ്ടുവീടുകള്‍ തകര്‍ന്നു

ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം താറുമാറായി. നാല് പോസ്റ്റുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കോടഞ്ചേരി, ശാന്തിനഗര്‍, പച്ചക്കാട് എന്നിവിടങ്ങളില്‍ വന്‍ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. പശുക്കടവില്‍ രണ്ടുവീടുകള്‍ തകര്‍ന്നു.

കടല്‍ ക്ഷോഭം രൂക്ഷം

കടല്‍ ക്ഷോഭം രൂക്ഷം

തീരപ്രദേശങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമാണ്. വടകരില്‍ കടല്‍ക്ഷോഭം തുടുരുന്നുണ്ടെന്നാണ് വിവരം. മലപ്പുറം തീരദേശ പ്രദേശങ്ങളില്‍ പലയിടത്തും ശക്തമായ കടല്‍ക്ഷോഭമുണ്ടായി. ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.

ചൊവ്വാഴ്ച വരെ മഴ

ചൊവ്വാഴ്ച വരെ മഴ

സംസ്ഥാനത്തെ മൊത്തം കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. എങ്കിലും ചൊവ്വാഴ്ച വരെ മഴയുണ്ടാകും. മണിക്കൂറില്‍ 45 കിലോമീറ്ററിലാണ് കാറ്റിന് സാധ്യത. ഡാമുകളില്‍ ജലനിരപ്പ് ഉയരുകയാണ്. ചിലപ്പോള്‍ ഷട്ടറുകള്‍ തുറന്നേക്കും.

ഒഴുക്കില്‍പ്പെട്ടവരെ തിരയുന്നു

ഒഴുക്കില്‍പ്പെട്ടവരെ തിരയുന്നു

വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കും. പനമരം പുഴയുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മാനന്തവാടി പേരിയയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയെ കണ്ടെത്തിയിട്ടില്ല. മൂന്നാറില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ പുനരാരംഭിച്ചു.

മോഡലിനെ ബന്ദിയാക്കിയ യുവാവിന് കണക്കിന് കിട്ടി; മോഹം തീര്‍ത്ത് സ്ത്രീകള്‍, കൈത്തരിപ്പ് തീര്‍ത്തുമോഡലിനെ ബന്ദിയാക്കിയ യുവാവിന് കണക്കിന് കിട്ടി; മോഹം തീര്‍ത്ത് സ്ത്രീകള്‍, കൈത്തരിപ്പ് തീര്‍ത്തു

ജസ്‌ന കയറിയ ബസിനെ വട്ടംനിന്നത് ജെയിംസിന്റെ കാര്‍; രണ്ടുമിനുറ്റില്‍ സംഭവിച്ചത്... കൈവശം 2500 രൂപജസ്‌ന കയറിയ ബസിനെ വട്ടംനിന്നത് ജെയിംസിന്റെ കാര്‍; രണ്ടുമിനുറ്റില്‍ സംഭവിച്ചത്... കൈവശം 2500 രൂപ

English summary
Monsoon news: Heavy rain and storm in Kozhikode, huge loss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X